യുവാവ് പുഴയില്‍ ചാടി, നാട്ടുക്കാരന്‍ അധികൃതരെ വിവരമറിയിച്ചു; തെരച്ചിലിനിടെ കണ്ടത് പാലത്തിന്റെ തൂണില്‍ കയറി ഇരിക്കുന്ന യുവാവിനെ; ഒടുവില്‍…

പു​തു​ക്കാ​ട്: കു​റു​മാ​ലി പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി.

ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ ത​ൻ​വീ​ർ (32) ആ​ണ് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​ത്. ഇ​ന്ന് രാ​വി​ലെ 7.30ന് ​ആ​യി​രു​ന്നു സം​ഭ​വം.

തൊ​ഴി​ൽ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള വി​ഷ​മ​ത്തി​ലാ​ണ് പു​ഴ​യി​ൽ ചാ​ടി​യ​ത്. പു​ഴ​യി​ലേ​ക്ക് ചാ​ടു​ന്ന​ത് ക​ണ്ട നാ​ട്ടു​ക്കാ​ര​ൻ പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നൂ​പി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​നൂ​പ് ഫ​യ​ർ ഫോ​ഴ്സി​നെ​യും പോ​ലീ​സി​നേ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
തെര​ച്ചി​ലി​നി​ടെ പാ​ല​ത്തി​ന്‍റെ തൂ​ണി​ൽ ക​യ​റി ഇ​രി​ക്കു​ന്ന ത​ൻ​വീ​റി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ വ​ഞ്ചി​യി​ൽ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ത​ൻ​വീ​റി​നെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പു​തു​ക്കാ​ട് ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ഐ. ഷം​സു​ദീ​ൻ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ടി.​എ. ഷാ​ജ​ൻ, ശി​വ​പ്ര​ശോ​ഭ്, ര​ഞ്ജി​ത്ത്, സു​ദീ​ന്ദ്ര​ൻ, ബി​ജോ​യ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Related posts

Leave a Comment