അധ്യാപിക ക്ലാസില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചു; വിദ്യാര്‍ഥികള്‍ കൊടുത്തത് എട്ടിന്റെപണി

ഷി​ക്കാ​ഗോ: ക്ലാ​സ്മു​റി​യി​ൽ ല​ഹ​രി​മ​രു​ന്നാ​യ കൊ​ക്കെ​യ്ൻ ഉ​പ​യോ​ഗി​ച്ച അ​ധ്യാ​പി​ക പോ​ലീ​സ് പി​ടി​യി​ൽ. യുഎസിലെ നോ​ർ​ത്ത് വെ​സ്റ്റ് ഇ​ന്ത്യാ​ന ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക സ​മാ​ന്ത മാ​രി കോ​ക്സ്(24) ആ​ണ് പി​ടി​യി​ലാ​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ അ​ട​ച്ചി​ട്ട മു​റി​യി​ലി​രു​ന്നാ​ണ് സ​മാ​ന്ത മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തെ​ങ്കി​ലും, അ​ധ്യാ​പി​ക കൊ​ക്കെ​യ്ൻ ഉ​പ​യോ​ഗി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​നു വി​വ​രം ന​ൽ​കി. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ധ്യാ​പി​ക​യു​ടെ പൂ​ട്ടി​യ ഡ്രോ​യ​റി​ൽ​നി​ന്നു നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തു​ക​യും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​നു അ​ധ്യാ​പി​ക​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി ലേ​ക്ക് കൗ​ണ്ടി പ്രോ​സി​ക്യൂ​ട്ടേ​ഴ്സ് അ​റി​യി​ച്ചു. പി​ന്നീ​ട് സ്വ​ന്തം ജാ​മ്യ​ത്തി​ൽ ഇ​വ​രെ വി​ട്ട​യ​ച്ചു. ക്ഷീ​ണ​മ​ക​റ്റാ​നാ​ണ് കൊ​ക്കെ​യ്ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് അ​ധ്യാ​പി​ക​യു​ടെ വാ​ദം.

Related posts