അധ്യാപകരായാല്‍ ഇങ്ങനെ വേണം! ക്ലാസ്മുറിയിലെ അധ്യാപകന്റെ ഡാന്‍സ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ പറയുന്നതിങ്ങനെ; വീഡിയോ വൈറല്‍

ശിശുദിനത്തില്‍ ഓട്ടന്‍തുള്ളലിലൂടെ കുട്ടികള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജീവിതം പറഞ്ഞുകൊടുത്ത ടീച്ചറുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയില്‍ ഡാന്‍സിലൂടെ തന്റെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ഒരു അധ്യാപകന്‍, സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായിരിക്കുന്നു.

അധ്യാപകനായാല്‍ ഇങ്ങനെ വേണം എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടയില്‍ പാട്ടുപാടുകയും അതിനൊത്ത് ചുവട് വയ്ക്കുകയും ചെയ്യുകയാണ് അധ്യാപകന്‍.

താരകപ്പെണ്ണാളേ.. എന്ന ഗാനത്തിനാണ് ഈ അധ്യാപകന്‍ ക്ലാസ് റൂമില്‍ കുട്ടികളെ സാക്ഷിയാക്കി ചുവട് വച്ചത്. സാറിന്റെ ചുവടുകള്‍ കണ്ടതോടെ വിദ്യാര്‍ഥികളും ആവേശത്തിലായി. അവര്‍ ഡെസ്‌ക്കിലടിക്കുകയും ഗാനം ഏറ്റുപാടുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുന്നത്.

Related posts