രാരീരാരം പാടിയുറക്കാന്‍ ആരുമില്ല തനിച്ചാണേ…! കാമുകി അയച്ചു നല്‍കിയ ലൊക്കേഷന്‍ തേടി പാതിരാത്രിയില്‍ ഇറങ്ങിയ കൗമാരക്കാരന്‍ ചെന്നു പെട്ടത് പോലീസിന്റെ മുമ്പില്‍; പിന്നെ സംഭവിച്ചത്…

വഴിയറിയാത്തവര്‍ക്ക് വഴികാട്ടിയാണ് ഗൂഗിള്‍മാപ്പ്. എന്നാല്‍ ഇതേ ഗൂഗിള്‍ മാപ്പ് പലരെയും വഴിതെറ്റിക്കാറുമുണ്ട്.

ഇത്തരത്തില്‍ കാമുകി അയച്ചു കൊടുത്ത വീടിന്റെ ലൊക്കേഷന്‍ വെച്ച് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കാമുകന്‍ എത്തിപ്പെട്ടതാവട്ടെ പോലീസിനു മുമ്പിലും.

നീലേശ്വരത്തുള്ള പത്തൊമ്പതുകാരന്‍ കാമുകനാണ് പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകിയെ കാണാന്‍ അര്‍ദ്ധരാത്രി ഇറങ്ങിപ്പുറപ്പെട്ടത്.

ഇരുവരും കുറേ കാലമായി ഫോണിലൂടെ പ്രണയിക്കുകയായിരുന്നു. നേരിട്ട് കാണാനായി ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്ന് വന്നതോടെയാണ് അര്‍ദ്ധരാത്രിയില്‍ ഇറങ്ങിപ്പുറപ്പെട്ടത്.

പെണ്‍കുട്ടി പയ്യനോട് വീട്ടിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വാട്‌സ്ആപ്പില്‍ കറന്റ് ലൊക്കേഷന്‍ പയ്യന് അയച്ചു കൊടുക്കുകയും ചെയ്തു.

പന്ത്രണ്ടരയോടെ പയ്യന്നൂര്‍ വഴി ഒളവറയിലെത്തിയ യുവാവിന് പിന്നീട് എവിടേക്ക് പോകണമെന്ന് അറിയില്ലായിരുന്നു.

വഴിയില്‍ കുഴങ്ങി നിന്ന യുവാവിന്റെ അരികിലേക്ക് അപ്പോഴാണ് നൈറ്റ് പെട്രോളിങ്ങ് നടത്തുകയായിരുന്നു പയ്യന്നൂര്‍ എസ്ഐ രാജീവനും സംഘമെത്തിയത്.

പയ്യന്‍ പരുങ്ങലിലായതോടെ പൊലീസ് അടുത്തെത്തി കാര്യങ്ങള്‍ ചോദിച്ചു. നീലേശ്വരത്തുകാരന് രാത്രി പന്ത്രണ്ടരയ്ക്ക് എന്താണ് ഇവിടെയെന്ന ചോദ്യത്തില്‍ യുവാവ് പെടുകയായിരുന്നു.

ബന്ധുവിന്റെ വീട്ടില്‍ വന്നതാണെന്ന് പറഞ്ഞെങ്കിലും കൃത്യമായി ഉത്തരം നല്‍കാന്‍ സാധിക്കാതെ വന്നതോടെ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യുവാവ് കുടുങ്ങി.

സത്യവസ്ഥ വെളിപ്പെടുത്തി. തുടര്‍ന്ന് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോയി. ഈ സമയം യുവാവിന്റെ ഫോണിലേക്ക് കാമുകിയുടെ കോള്‍ വന്നു.

എന്നാല്‍ പൊലീസുകാര്‍ മറുപടിയൊന്നും പറയാതെ ഫോണ്‍ കട്ടാക്കി. പിന്നെയും നിരന്തരം കോളുകളും മെസേജുകളും വന്നുകൊണ്ടിരുന്നു.

യുവാവിനെ ഉപദേശിച്ച പൊലീസ് നേരം വെളുത്തതോടെ വീട്ടിലേക്ക് മടക്കി അയച്ചു.

ഇതിനിടെ യുവാവിന്റെ വീട്ടില്‍ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. എന്തായാലും ഗൂഗിള്‍മാപ്പ് ചതിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.

Related posts

Leave a Comment