എനിക്കും ഇല്ലേ സാറേ സ്വകാര്യത ! പാതിരാത്രിയില്‍ കോഴിക്കോട്ട് ബീച്ച് റോഡില്‍ നിന്നും പൊക്കിയ 12-ാം ക്ലാസുകാരന്‍ ‘കാമുകന്‍’ പറഞ്ഞ മറുപടി കേട്ട് പോലീസുകാരുടെ കണ്ണുതള്ളി…

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കാമുകിയോടു സംസാരിക്കാന്‍ പാതിരാത്രിയില്‍ റോഡിലിറങ്ങിയ കൗമാരക്കാരന്‍ കാമുകനെ പോലീസ് പൊക്കി.

കോഴിക്കോട് ബീച്ച് റോഡില്‍നിന്നാണ് ഫോണുമായി കാമുകന്‍ പിടിയിലായത്. നിക്കറും ബനിയനും ധരിച്ചു നില്‍ക്കുകയായിരുന്ന 12-ാം ക്ലാസുകാരനെ കള്ളനാണെന്ന് കരുതിയാണ് പൊലീസ് പിടികൂടിയത്.

എന്നാല്‍ ചോദ്യം ചെയ്യലില്‍ കാമുകിയോട് സംസാരിക്കാനാണ് വീടുവിട്ടിറങ്ങിയതെന്ന് കൗമാരക്കാരന്‍ വെളിപ്പെടുത്തി. രാത്രി 12 മണിയോടടുപ്പിച്ചാണ് പയ്യനെ പോലീസ് പിടികൂടിയത്.

ചോദ്യം ചെയ്യലില്‍ തന്റെ വിഷമം കുട്ടി പോലീസിനെ അറിയിച്ചു.’വീട്ടില്‍ രണ്ട് മുറിയുണ്ട്. ഒന്നില്‍ അച്ഛനും അമ്മയും മറ്റേതില്‍ ഞാനും അനിയനും കിടക്കും. എന്നാല്‍ രാത്രി തന്റെ കാമുകിയോട് സംസാരിക്കാന്‍ അനിയനുള്ളപ്പോള്‍ സാധിക്കില്ല’.

വീണ്ടും കാരണം തിരക്കിയപ്പോള്‍ ‘എനിക്കും ഇല്ലേ സാറേ സ്വകാര്യത’ എന്നായി കാമുകന്റെ മറുചോദ്യം. രാത്രി ആരും ശല്യം ചെയ്യാനില്ലാത്ത സ്ഥലം നോക്കി നടക്കുന്നതിനിടെയാണ് പോലീസ് വില്ലനായി എത്തിയത്.

വീട്ടുകാരെ വിളിച്ചുവരുത്തി കുട്ടിയെ കയ്യോടെ രക്ഷിതാക്കളെ ഏല്‍പ്പിച്ചു. പ്രദേശത്തുനിന്ന് മുന്‍പും പോലീസ് ഇത്തരത്തില്‍ രാത്രി സമയത്ത് കുട്ടികളെ പിടികൂടിയിരുന്നു.

ഇതിന് മുമ്പ് ഒരു ദിവസം പിടിയിലായ പയ്യന്‍ ലഹരിയുടെ കാരിയര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിലൂടെ വലിയ തുക പ്രതിഫലമായി കിട്ടും. ഈ തുക ഉപയോഗിച്ച് ബൈക്ക് വാങ്ങണം ഇതായിരുന്നു അവന്റെ ആഗ്രഹം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുമുണ്ട്.

രാത്രിയില്‍ അനാവശ്യമായി പുറത്തിറങ്ങുന്ന കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനം പിടിച്ചെടുക്കുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. ലോക്ഡൗണ്‍ അവസാനിച്ചതിനു ശേഷം മാത്രമേ വാഹനം വിട്ടുകൊടുക്കൂ.

Related posts

Leave a Comment