താ​വം കാ​പ്പ് ബ​ണ്ടി​ൽ സ്കൂ​ട്ട​റി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് യാ​ത്ര​ക്കാ​രി​യെ കാ​ണാ​താ​യി

പ​ഴ​യ​ങ്ങാ​ടി: സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യെ പു​ഴ​യി​ലേ​ക്ക് തെ​റി​ച്ചു വീ​ണു കാ​ണാ​താ​യി. താ​വം കാ​പ്പ് ബ​ണ്ടി​ൽ ഇ​ന്നു രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചെ​റു​കു​ന്ന് കു​ന്ന​ന​ങ്ങാ​ട് സ്വ​ദേ​ശി​യും ഏ​ഴോ​ത്ത് താ​മ​സ​ക്കാ​രി​യു​മാ​യ നീ​ലാ​ങ്കോ​ൽ ശ്യാ​മ​ള (55)യെ​യാ​ണ് പു​ഴ​യി​ൽ കാ​ണാ​താ​യ​ത്.

അ​ണ​ക്കെ​ട്ട് പാ​ല​ത്തി​ലൂ​ടെ സ്കൂ​ട്ട​ർ ക​ട​ന്നു വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് കൈ​വ​രി​യി​ല്ലാ​ത്ത ഭാ​ഗ​ത്തു കൂ​ടെ ഇ​വ​ർ പു​ഴ​യി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റും ചെ​രു​പ്പു​ക​ളും പാ​ല​ത്തി​ൽ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും അ​ഗ്നി​ശ​മ​ന സേ​ന​യും തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണ്.

Related posts