പല്ലിന്‍റെ ആരോഗ്യത്തിന് ഇതൊക്കെ ശ്രദ്ധിക്കണം…ആ​ഹാ​രം ച​വ​ച്ച​ര​ച്ചു ക​ഴി​ക്കാ​നും മു​ഖ​ത്തി​ന്‍റെ ഭം​ഗി​ക്ക് മാ​റ്റു കൂ​ട്ടാ​നും പ്ര​തി​രോ​ധ​ത്തി​നു​മാ​ണ് ​പ​ല്ലു​ക​ൾ. ഭ​ക്ഷ​ണം ച​വ​ച്ചര​ച്ചു ക​ഴി​ക്കാ​നാ​ണ് പ​ല്ലി​ന്‍റെ പു​റം​തോ​ട് ഇ​നാ​മ​ൽ എ​ന്ന ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും ക​ട്ടി​യു​ള്ള പ​ദാ​ർ​ഥം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​നാ​മ​ൽ പ​ല്ലി​ന്‍റെ മു​ക​ളി​ൽ 2.5 മി​ല്ലി മീ​റ്റ​ർ ക​ന​ത്തി​ൽ ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു. ​പ​ല്ലി​ന്‍റെ ഉ​പ​രി​ത​ലം കു​ഴി​ക​ൾ, ഉ​യ​ർ​ന്ന​ത​ലം എ​ന്ന രീ​തി​യി​ലാ​ണ് ഉ​ള്ള​ത്.

ഉ​യ​ർ​ന്ന ത​ല​ത്തി​ൽ പ​ര​മാ​വ​ധി ആ​വ​ര​ണ​വും താ​ഴ്ന്ന​ത​ല​ത്തി​ൽ നേ​ർ​ത്ത ആ​വ​ര​ണ​വുമാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​തി​ന്‍റെയുള്ളി​ൽ ഡ​ന്‍റ​യി​ൻ എ​ന്ന അം​ശ​വും അ​തി​നു കീ​ഴി​ൽ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ഞ​ര​ന്പും അ​ട​ങ്ങു​ന്ന അം​ശ​വും സ്ഥി​തി ചെ​യ്യു​ന്നു.

പ​ല്ലുപു​ളി​പ്പ്
പ​ല്ലി​ന്‍റെ പു​ളി​പ്പ് എ​ന്ന​ത് ഒ​രു രോ​ഗ​ല​ക്ഷ​ണ​മാ​ണ്. ഈ ​ല​ക്ഷ​ണം അ​വ​ഗ​ണി​ക്ക​രു​ത്. ഇ​നാ​മ​ൽ ന​ഷ്ട​പ്പെ​ട്ട് ഡ​ന്‍റ​യി​ൻ പു​റ​ത്തേ​ക്ക് എ​ത്തി​ത്തു​ട​ങ്ങു​ന്പോ​ൾ പു​ളി​പ്പ് തു​ട​ങ്ങു​ന്നു.

കാ​ര​ണ​ങ്ങ​ൾ
*. പോ​ട് – പോ​ട് ഉ​ണ്ടാ​കു​ന്പോ​ൾ ഇ​നാ​മ​ൽ ദ്ര​വി​ക്കു​ന്നു.
* തേ​യ്മാ​നം
* ബ്ര​ഷിം​ഗി​ൽ നി​ന്ന് അ​മി​ത​മാ​യ ശ​ക്തി
* രാ​ത്രി​യി​ലെ പ​ല്ലി​റു​മ്മ​ലി​ൽ നി​ന്ന് അ​മി​ത​മാ​യ ശ​ക്തി
* വ​യ​റ്റി​ൽ ഉ​ള്ള അ​മ്ളാം​ശം വാ​യി​ൽ വ​രു​ന്ന​തു​മൂ​ലം

പോട് കണ്ടെത്താൻ എക്സ് റേ
* പോ​ട് തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ണ്ടു​പി​ടി​ച്ച് ചി​കി​ത്സ​ക​ൾ ന​ട​ത്തു​ക. എ​ക്സ് റേ ​പോ​ലെ​യു​ള്ള പ​രി​ശോ​ധ​ന​ക​ളി​ൽ ര​ണ്ട് പ​ല്ലു​ക​ൾ​ക്കി​ട​യി​ലു​ള്ള പോ​ട് കാ​ണാനാവും.

* പോ​ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പി​റ്റ് + ഫി​ഷ​ർ ചി​കി​ത്സ ന​ട​ത്ത​ണം.


ശരിയായി ബ്രഷ് ചെയ്യാൻ പഠിക്കാം
ബ്ര​ഷ് കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പ​ഠി​ക്കു​ക. കു​ട്ടി​ക​ളി​ൽ ബ്ര​ഷിം​ഗ് കൃ​ത്യ​മാ​ക്കു​ക. ഡന്‍റിസ്റ്റിൽ നിന്നു തന്നെ ശ​രി​യാ​യ ബ്ര​ഷിം​ഗ് ടെ​ക്നി​ക് പ​ഠി​ക്കു​ക. നി​ര​ന്ത​ര​മാ​യി തെ​റ്റി​യു​ള്ള പ​ല്ലു​തേ​പ്പി​ൽ 2.5 മി​ല്ലീ​മീ​റ്റ​ർ തേ​ഞ്ഞു പോ​കു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഇ​ത് പ​ല്ലി​ന്‍റെ ബ​ലം കു​റ​യ്ക്കു​ന്നു. കൈ​പ്പ​ത്തി​യു​ടെ ബ​ലം മാ​ത്രം ഉ​പ​യോ​ഗി​ച്ച് പ​ല്ല് തേ​യ്ക്കാ​ൻ പ​ഠി​ക്കു​ക. വി​ര​ൽ ഉ​പ​യോ​ഗി​ച്ച് പ​ല്ലി​ന്‍റെ​യും മോ​ണ ചേ​രു​ന്ന​തി​ന്‍റെ​യും ത​ല​ത്തി​ൽ പ​രി​ശോ​ധി​ച്ചാ​ൽ തേ​യ്മാ​നം സ്വ​യം മ​ന​സി​ലാ​ക്കാ​നാവും.

പല്ലിറുമ്മൽ ഒഴിവാക്കാം
* രാ​ത്രി​യി​ൽ പ​ല്ലി​റു​മ്മ​ൽ ഉ​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും ദ​ന്ത​ചി​കി​ത്സ​ക​ന്‍റെ സ​ഹാ​യ​ത്താ​ൽ നൈ​റ്റ് ഗാ​ർ​ഡ് ഉ​ണ്ടാ​ക്കി​യെ​ടു​ത്ത്
ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.

അസിഡിറ്റി പ്രശ്നങ്ങൾ
* അ​സി​ഡി​റ്റി ഉ​ള്ള​വ​ർ ഡോ​ക്ട​റെ ക​ണ്ടു പ​രി​ശോ​ധി​ച്ച് ചി​കി​ത്സ​ക​ളും ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തേ​ണ്ട​താ​ണ്.

ക്ലീനിംഗ്
* ക്ലീ​നിം​ഗ്(​ഡേ​ക്ക​ലിം​ഗ്) വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ക്ലിനിക്കിൽ ഡോ​ക്ട​റു​ടെ അ​ടു​ത്തുചെ​ന്ന് ന​ട​ത്ത​ണം

നിരതെറ്റൽ
* പ​ല്ല് നി​ര​തെ​റ്റ​ൽ ചെ​റു​പ്പ​ത്തി​ലെ ക​ണ്ടു​പി​ടി​ച്ച് ചി​കി​ത്സി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.ആ​ധു​നി​ക ഭ​ക്ഷ​ണ സം​സ്കാ​രം പ​ല്ലി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ലാ​കു​ന്ന​തി​നു കാ​ര​ണ​മാ​ണ്. പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന തരത്തിലുള്ള ആ​ഹാ​രം കൂ​ടു​ത​ൽ ഉ​പ​യോ​ഗ​ത്തി​ലുള്ള​തി​നാ​ൽ പ​ല്ലു​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ര​ക്ഷ ആ​വ​ശ്യ​മാ​ണ്. പ​രി​ശോ​ധ​ന​ക​ളും പ്ര​തി​രോ​ധ ചി​കി​ത്സ​യും കൃ​ത്യ​മാ​യി തുടർന്നാൽ മിക്ക ദ​ന്ത​രോ​ഗ​ങ്ങ​ളും ത​ട​യാ​നും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​നും സാ​ധി​ക്കും.

Related posts

Leave a Comment