ദന്താരോഗ്യം(1) പല്ലുകൾക്കിടയിലെ വിടവിനു പിന്നിൽ…


പ​ല്ലു​ക​ൾ​ക്കി​ട​യി​ലു​ള്ള വി​ട​വ് മു​ൻ​വ​ശ​ത്തെ പ​ല്ലി​നി​ട​യി​ലും പി​ൻ​വ​ശ​ത്തെ പ​ല്ലി​നി​ട​യി​ലും ഉ​ണ്ടാ​കാം. ഈ ​വി​ട​വി​നു​ള്ള കാ​ര​ണം പാ​ര​ന്പ​ര്യ​മോ കു​ട്ടി​ക​ളു​ടെ​യി​ട​യി​ലെ വി​നാ​ശ​ക​ര​മാ​യ ശീ​ല​ങ്ങ​ളോ ആവാം.

പ​ല്ലി​ന്‍റെ വ​ലു​പ്പ​ത്തി​ലും മോണയു​ടെ അ​ള​വി​ലു​മു​ള്ള വ്യ​ത്യാ​സം, വ​ലി​യ പ​ല്ലു​ക​ൾ, നാ​ക്കി​ന്‍റെതെ​റ്റാ​യ സ്ഥാ​നം, ജ​ന്മ​നാ ഇ​ല്ലാ​ത്ത പ​ല്ല് എ​ന്നി​വ​യാ​ണ് അതിന്‍റെ പ്രധാന കാരണങ്ങൾ.

ര​ണ്ടു പ​ല്ലു​ക​ൾ​ക്കി​ട​യി​ൽമാ​ത്ര​മു​ള്ള വി​ട​വ്
ന​ഷ്‌​ട​പ്പെ​ട്ട പ​ല്ല്, ദ​ന്ത​ക്ര​മ​ത്തി​ൽ ഇ​ല്ലാ​ത്ത കൂ​ടു​ത​ലാ​യു​ള്ള വേ​റൊ​രു പ​ല്ല്, പ​റി​യാ​തെ നി​ൽ​ക്കു​ന്ന പാ​ൽ​പ്പ​ല്ല്, കൈ ​കു​ടി​ക്കു​ന്ന ശീ​ലം, മോ​ണ​രോ​ഗം, മേ​ൽ​ചു​ണ്ടി​നെ മോ​ണ​യു​മാ​യി യോ​ജി​പ്പി​ക്കു​ന്ന കോ​ശ​ത്തി​ന്‍റെ ക​ട്ടി​ക്കൂ​ടു​ത​ൽ എ​ന്നി​വ​യാ​ണ് ര​ണ്ടു പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ മാ​ത്ര​മു​ള്ള വി​ട​വി​നു കാ​ര​ണ​ങ്ങ​ൾ.

ആ വിടവ് സാധാരണം
പാ​ൽ​പ​ല്ലു​ക​ൾ​ക്കി​ട​യി​ലു​ള്ള വി​ട​വ് സാ​ധാ​ര​ണ​മാ​ണ്. ഓ​രോ പ​ല്ല് ത​മ്മി​ലു​ള്ള വി​ട​വും സാ​ധാ​ര​ണ സ്ഥി​ര​ദ​ന്ത​ക്ര​മ​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്. ഈ ​വി​ട​വി​ന് ഫി​സി​യോ​ള​ജി​ക് സ്പെ​യ്സ് അ​ല്ലെ​ങ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ​ൽ സ്പെ​യ്സ് എ​ന്നു പ​റ​യും.

ഈ ​വി​ട​വു​ക​ൾ പാ​ൽ​പ​ല്ലി​ൽ ഇ​ല്ലാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​ണ് സ്ഥി​ര​ദ​ന്ത​ക്ര​മ​ത്തി​ൽ നി​ര​തെ​റ്റ​ൽ ഉ​ണ്ടാ​കു​ന്ന​ത്. അ​ത് വ​ലുപ്പ​മു​ള്ള സ്ഥി​ര​പ​ല്ലു​ക​ളു​ടെ പു​റ​ത്തേ​ക്കു​ള്ള വ​ള​ർ​ച്ച​യെ​യും ബാ​ധി​ച്ചേ​ക്കാം.

നീളമുള്ള മോണയും ചെറിയ പല്ലും
​പ​ല്ലു​ക​ൾ​ക്കി​ട​യി​ലു​ള്ള വി​ട​വ് കൂ​ടു​ത​ലാ​യും മു​ക​ൾ ദ​ന്ത​ക്ര​മ​ത്തി​ലാ​ണ് കാ​ണു​ന്ന​ത്. അ​തു കൂ​ടു​ത​ലാ​യും ആ​ൺ​കു​ട്ടി​ക​ളി​ലാ​ണ് കാ​ണു​ന്ന​ത്.

മോ​ണ​യു​ടെ വ​ലുപ്പം ഈ ​വി​ട​വി​ന് ഒ​രു പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ട്. നീ​ള​മു​ള്ള മോ​ണ​യും ചെ​റി​യ പ​ല്ലു​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​വി​ട​വ് കൂ​ടു​ത​ലാ​യും കാ​ണു​ന്ന​ത്.

മു​ക​ൾ​നി​ര​യി​ലെ പാ​ൽ​പ്പ​ല്ലാ​യ കോ​ന്പ​ല്ലി​നു വ​ല​ത്തു​ഭാ​ഗ​ത്താ​യി (1.7 എം​എം) താ​ഴ്നി​ര​യി​ലെ പാ​ൽ​പ​ല്ലാ​യ കോ​ന്പ​ല്ലി​ന് ഇ​ട​ത്തു​ഭാ​ഗ​ത്താ​യി (1.5 എം​എം) ഉ​ള്ള​ വിടവിനെയാണ് പ്രൈ​മേ​റ്റ് സ്പെ​യ്സ് എ​ന്നു പ​റ​യു​ന്ന​ത്. ഈ ​വി​ട​വ് മു​ക​ളി​ലെ​യും താ​ഴ​ത്തെ​യും കോ​ന്പ​ല്ലി​ന്‍റെ ക​ടി​ക്ക് ആ​വ​ശ്യ​മാ​ണ്.

സ്ഥി​ര ദ​ന്ത​ക്ര​മ​ത്തി​ലു​ള്ള വി​ട​വ്
സ്ഥി​ര ദ​ന്ത​ക്ര​മ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ഒ​രു പ്ര​ധാ​ന പ്ര​ശ്ന​മാ​ണ് പ​ല്ലു​ക​ൾ​ക്കി​ട​യി​ലു​ള്ള വി​ട​വ്. അ​തി​നെ ഡ​യ​സ്റ്റീ​മ എ​ന്നും പ​റ​യും. ഇ​ത് മു​ക​ളി​ലെ മു​ൻ​നി​ര​യി​ലു​ള്ള ആ​ദ്യ​ത്തെ ര​ണ്ടു പ​ല്ലു​ക​ൾ​ക്കി​ട​യി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.

ഇ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ എ​ന്നു പ​റ​യു​ന്ന​ത് മു​ക​ൾ​ചു​ണ്ടി​നെ മോ​ണ​യി​ലേ​ക്കു ബ​ന്ധി​പ്പി​ക്കു​ന്ന കോ​ശ​ത്തി​ന്‍റെ ക​ട്ടി​ക്കൂ​ടു​ത​ൽ, കു​ട്ടി​ക​ളി​ലെ വി​നാ​ശ​ക​ര​മാ​യ ദ​ന്ത​ശീ​ല​ങ്ങ​ൾ, മോ​ണ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്.

തെറ്റായ ദന്തശീലങ്ങൾ…
സ്ഥി​ര ദ​ന്ത​ക്ര​മ​ത്തി​ൽ വി​ട​വു​ണ്ടാ​കാ​നു​ള്ള പാ​ര​ന്പ​ര്യ കാ​ര​ണ​ങ്ങ​ളി​ൽ വ​രു​ന്ന​താ​ണ് മോ​ണ​യു​ടെ നീ​ള​വും പ​ല്ലി​ന്‍റെ വ​ലി​പ്പ​വും, ജ​ന്മ​നാ ഇ​ല്ലാ​ത്ത പ​ല്ലു​ക​ൾ, നാ​ക്കി​ന്‍റെ അ​മി​ത​വ​ലി​പ്പം, ദ​ന്ത​ക്ര​മ​ത്തി​ൽ ഇ​ല്ലാ​ത്ത അ​ധി​ക​മാ​യു​ള്ള പ​ല്ലു​ക​ൾ, ചെ​റി​യ പ​ല്ലു​ക​ൾ, മു​ക​ൾ​ചു​ണ്ട് മോ​ണ​യി​ലേ​ക്കു യോ​ജി​ക്കു​ന്ന കോ​ശ​ത്തി​ന്‍റെ ക​ട്ടി​ക്കൂ​ടു​ത​ൽ എ​ന്നി​വ.

മ​റ്റു കാ​ര​ണ​ങ്ങ​ളെ​ന്നു പ​റ​യു​ന്ന​ത് കു​ട്ടി​ക​ളി​ലെ തെറ്റായ ദ​ന്ത​ശീ​ലം, നാ​ക്കി​ന്‍റെ അ​മി​ത ​വ​ലു​പ്പം, ന​ഷ്ട​പ്പെ​ട്ട പ​ല്ലു​ക​ൾ, സ്ഥി​ര ദ​ന്ത​ക്ര​മ​ത്തി​ലെ പ​ല്ലി​ന്‍റെ താ​മ​സി​ച്ചു​ള്ള വ​ള​ർ​ച്ച, മോ​ണ​രോ​ഗം എ​ന്നി​വ​യാ​ണ്.


(തുടരും)

വി​വ​ര​ങ്ങ​ൾ – ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ്
ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ – 9447219903

Related posts

Leave a Comment