ക്ഷേ​ത്രം തു​റ​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന് കാ​ശു​ണ്ടാ​ക്കാ​ൻ; സ​ഹ​ക​രി​ക്ക​രു​തെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി

തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ തു​റ​ക്ക​രു​തെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി. ഹി​ന്ദു സം​ഘ​ട​ന​യു​ടെ അ​ഭി​പ്രാ​യം തേ​ടാ​തെ​യാ​ണ് ക്ഷേത്രം തുറക്കാൻ സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നും ഹിന്ദു ഐക്യവേദി ആ​രോ​പി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ക്ഷേ​ത്രം തു​റ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഭ​ക്ത​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ൽ നി​ന്ന് പ​ര​മാ​വ​ധി വി​ട്ട് നി​ൽ​ക്ക​ണം. ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.

Related posts

Leave a Comment