കോവിഡിനെ അതിജീവിക്കാം പ്രതിരോധത്തിലൂടെ… മാസ്ക് ധരിച്ചുകൊണ്ടുതന്നെ സംസാരിക്കാൻ ശീലിക്കാം


കൊ​റോ​ണ വൈ​റ​സ് പ്ര​ധാ​ന​മാ​യും ശ്വാ​സ​കോ​ശ​ത്തേ​യാ​ണ് ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ മൂ​ക്കി​നും വാ​യ്ക്കും വ​ലി​യ സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​ണ് മാ​സ്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​റ്റ് ആ​ളു​ക​ളു​ടെ കൂ​ടെ നി​ന്ന് സം​സാ​രി​ക്കു​ന്പോ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും മാ​സ്ക് താ​ഴ്ത്തി​യി​ട്ട് സം​സാ​രി​ക്ക​രു​ത്. ഇ​തേ​റെ അ​പ​ക​ട​മാ​ണ്. മാ​സ്ക് വ​ച്ചു​കൊ​ണ്ടു ത​ന്നെ സം​സാ​രി​ക്കാ​ൻ ശീ​ലി​ക്ക​ണം.

  • ഒ​രു മാ​സ്ക് 6 മ​ണി​ക്കൂ​ർ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. മൂക്കും വായും മൂടുന്ന വിധത്തിൽ മാസ്ക് ധരിക്കൂ. ഈ​ർ​പ്പ​മു​ള്ള​തോ ന​ന​ഞ്ഞ​തോ ആ​യ മാ​സ്കു​ക​ൾ ധ​രി​ക്ക​രു​ത്.
  • മാ​സ്ക് ല​ഭി​ക്കാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ തൂ​വ​ാല​ക​ളും മാ​സ്കാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.
  • മാ​സ്ക് ഇ​ട​യ്ക്കി​ടെ കൈ ​കൊ​ണ്ട് സ്പ​ർ​ശി​ക്കാ​ൻ പാ​ടി​ല്ല. അ​ബ​ദ്ധ​വ​ശാ​ൽ സ്പ​ർ​ശി​ച്ചാ​ൽ കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ചോ ആ​ൾ​ക്ക​ഹോ​ൾ റ​ബ് ഉ​പ​യോ​ഗി​ച്ചോ ക​ഴു​കേ​ണ്ട​താ​ണ്.
  • തുണി മാസ്ക് ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം മാ​റ്റു​ന്പോ​ൾ വ​ള​രെ ശ്ര​ദ്ധ​യോ​ടു​കൂ​ടി മു​ൻ​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കാ​തെ വ​ള്ളി​ക​ളി​ൽ മാ​ത്രം പി​ടി​ച്ചു മാ​റ്റേ​ണ്ട​താ​ണ്. മാ​സ്ക് മാ​റ്റി​യ ഉ​ട​ൻ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കേ​ണ്ട​താ​ണ്.
  • ഉ​ട​ൻ ത​ന്നെ ക​ഴു​കാ​ൻ സാ​ധ്യ​മ​ല്ലെ​ങ്കി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​നു​ള്ളി​ൽ (സി​പ് ലോ​ക് ക​വ​ർ) സു​ര​ക്ഷി​ത​മാ​യി വ​ച്ച​ശേ​ഷം പി​ന്നീ​ടു സോപ്പ് ഉപയോഗിച്ചു ക​ഴു​കേ​ണ്ട​താ​ണ്. ഉണങ്ങിയ ശേഷം ഇസ്തിരിയിട്ട് മാറ്റിവയ്ക്കാം.
  • മാ​സ്ക് സൂ​ക്ഷി​ച്ചി​രു​ന്ന ക​വ​റും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കി ഉ​ണ​ക്കേ​ണ്ട​താ​ണ്. മാ​സ്ക് മാ​റ്റി​യ​തി​നു​ശേ​ഷം കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചോ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ചോ വൃ​ത്തി​യാ​ക്കേ​ണ്ട​താ​ണ്.
  • കോവിഡ് കാലത്ത് മുഖം മറയ്ക്കണം. പക്ഷേ, പ്രകൃതിയെ മറക്കരുത്. തുണി മാസ്കുകൾ ഉപയോഗിക്കാം. ഉപയോഗ ശൂന്യമായ മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയരുത്. പു​ന​രു​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത മാ​സ്കു​ക​ൾ ക​ത്തി​ച്ചു ക​ള​യേ​ണ്ട​താ​ണ്. സുരക്ഷയ്ക്കായി മാസ്ക് ഉപയോഗിക്കുക. ഉപയോഗ ശേഷം സുരക്ഷിതമായി മാസ്ക് ഉപേക്ഷിക്കാം.

പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ

  1. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും യാ​ത്രാ​വേ​ള​ക​ളി​ലും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്കു​ക.
  2. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും യാ​ത്രാ​വേ​ള​ക​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക.
    3.സാ​നി​റ്റൈ​സ​ർ ക​യ്യി​ൽ ക​രു​തു​ക. പൊതുഗതാഗതം ഉപയോ ഗിക്കുന്നതിനു മുന്പും ശേഷവും കൈകൾ നിർബന്ധമായും സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയാക്കണം.
  3. വാ​ഹ​ന​ത്തി​ന്‍റെ സീ​റ്റ്, ജ​ന​ൽ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി സ്പ​ർ​ശി​ക്കാ​തി​രി​ക്കു​ക.
  4. യാ​ത്രാ​വേ​ള​ക​ളി​ൽ ക​ഴി​വ​തും ക​ണ്ണ്, മൂ​ക്ക്, വാ​യ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ തൊ​ടാ​തി​രി​ക്കു​ക.
  5. യാ​ത്രാ​വേ​ള​ക​ളി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​യ്യി​ൽ ക​രു​തു​ക.
  6. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പാ​തി​രി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട് : നാ​ഷ​ണ​ൽ ഹെ​ൽ​ത് മി​ഷ​ൻ,
ആ​രോ​ഗ്യ​കേ​ര​ളം

Related posts

Leave a Comment