ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ 12 വ​യ​സി​ൽ  താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് താ​ൽ​കാ​ലി​ക ഇ​ള​വ്;   എഐ കാ​മ​റ നിരീ​ക്ഷ​ണം വ​ഴി​യു​ള്ള പി​ഴ ജൂൺ 5 മുതൽ

 

തി​രു​വ​ന​ന്ത​പു​രം: റോ​ഡു​ക​ളി​ൽ എ ​ഐ കാ​മ​റ നീ​രി​ക്ഷ​ണം വ​ഴി​യു​ള്ള പി​ഴ അ​ടു​ത്ത​മാ​സം അ​ഞ്ച് മു​ത​ൽ ഈ​ടാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി​രാ​ജു.

അ​തേ​സ​മ​യം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ കു​ട്ടി​യു​മാ​യി സ​ഞ്ച​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​തീ​രു​മാ​നം വ​രു​വ​രെ ഇ​ള​വു​ണ്ടാ​കും. 12 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ത​ൽ​ക്കാ​ല​ത്തേ​ക്ക് പി​ഴ​യി​ൽ നി​ന്നൊ​ഴി​വാ​ക്കും. പൊ​തു​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​മാ​യു​ള്ള യാ​ത്ര​യി​ൽ ഇ​ള​വ് തേ​ടി സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു. 12 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള ഒ​രു കു​ട്ടി​യെ ര​ണ്ടു പേ​ർ​ക്കൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ക​ത്തി​ലെ ആ​വ​ശ്യം.

Related posts

Leave a Comment