ഗോ​തു​രു​ത്തി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ പരാതിയുമായി പോലീസ് സ്റ്റേഷനിൽ

പ​റ​വൂ​ർ: യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു സ​മീ​പ​ത്തെ പു​ഴ​യി​ൽ ക​ണ്ടെ​ത്തി. ഗോ​തു​രു​ത്ത് തെ​ക്കേ​ത്തു​രു​ത്ത് മ​തി​ര​പ്പി​ള്ളി അ​ഗ​സ്റ്റി​ന്‍റെ ഭാ​ര്യ ടെ​സി (24)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.ടെ​സി​യു​ടെ കു​ട്ടി​ക്ക് ര​ണ്ട​ര​മാ​സം പ്രാ​യ​മേ ആ​യി​ട്ടു​ള്ളൂ.

ഒ​രാ​ഴ്ച മു​ൻ​പാ​യി​രു​ന്നു കു​ഞ്ഞി​ന്‍റെ മാ​മോ​ദീ​സ. ഇ​ക്കാ​ര്യം ടെ​സി​യു​ടെ വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും പ്ര​സ​വം ക​ഴി​ഞ്ഞ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ടെ​സി​യെ വീ​ട്ടി​ലേ​ക്ക് പോ​കു​വാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും ടെ​സി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ആ​ർ​ഡി​ഒ എ​ത്തി​യ​ശേ​ഷ​മേ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം പോ​ലീ​സ് സ​ർ​ജ​നെ​ക്കൊ​ണ്ട് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​കു​ക​യു​ള്ളൂ.

Related posts