നാ​​ലാം ടെ​​സ്റ്റ് നാ​​ളെ

സ​​താം​​പ്ട​​ണ്‍: ഇം​​ഗ്ല​ണ്ട്-ഇന്ത്യ ​​നാ​​ലാം ക്രി​​ക്ക​​റ്റ് ടെ​​സ്റ്റ് നാ​​ളെ സ​​താം​​പ്ട​​ണി​​ൽ ആ​​രം​​ഭി​​ക്കും. നോ​​ട്ടി​​ങാ​​മി​​ൽ ഉ​​ജ്വ​​ല ജ​​യം നേ​​ടി​​യ​​തി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ​​യാ​​ണ് ടീം ​​ഇ​​ന്ത്യ നാ​​ളെ ഇ​​റ​​ങ്ങു​​ക. ആ​​ദ്യ ര​​ണ്ട് ടെ​​സ്റ്റി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട ഇ​​ന്ത്യ മൂ​​ന്നാം ടെ​​സ്റ്റി​​ൽ 203 റ​​ണ്‍​സി​​ന്‍റെ ജ​​യ​​മാ​​ണ് നേ​​ടി​​യ​​ത്.

പ​​ര​​ന്പ​​ര​​യി​​ൽ മി​​ക​​ച്ച ഫോ​​മി​​ൽ ബാ​​റ്റ് ചെ​​യ്യു​​ന്ന ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ് ലി​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ പ്ല​​സ് പോ​​യി​​ന്‍റ്. ആ​​റ് ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 73.33 ശ​​രാ​​ശ​​രി​​യി​​ൽ 440 റ​​ണ്‍​സ് കോ​​ഹ്‌​ലി ​ഇ​​തി​​നോ​​ട​​കം നേ​​ടി​​ക്ക​​ഴി​​ഞ്ഞു. ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര​​യും അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യും ബാ​​റ്റിം​​ഗി​​ൽ താ​​ളം ക​​ണ്ടെ​​ത്തി​​യ​​ത് ടീ​​മി​​ന് ആ​​ശ്വാ​​സ​​മാ​​ണ്. ഒ​​പ്പം ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ ഓ​​ൾ​​റൗ​​ണ്ട് മി​​ക​​വ് പു​​റ​​ത്തെ​​ടു​​ക്കു​​ന്ന​​തും സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് പ്ര​​തീ​​ക്ഷ ന​​ല്കു​​ന്നു.

നോ​​ട്ടി​​ങാ​​മി​​ൽ ജ​​യം നേ​​ടി​​യ ടീ​​മി​​നെ കോ​​ഹ്‌​ലി ​നാ​​ളെ​​യും നി​​ല​​നി​​ർ​​ത്തു​​മോ​​യെ​​ന്നാ​​ണ് ക​​ണ്ട​​റി​​യേ​​ണ്ട​​ത്. കോ​​ഹ്‌​ലി​​യു​​ടെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ ഇ​​ന്ത്യ ഇ​​റ​​ങ്ങി​​യ 38-ാം മ​​ത്സ​​ര​​മാ​​യി​​രു​​ന്നു നോ​​ട്ടി​​ങാ​​മി​​ലേ​​ത്. ഇ​​തു​​വ​​രെ ഒ​​രു ടെ​​സ്റ്റി​​ൽ​​പോ​​ലും മാ​​റ്റ​​മി​​ല്ലാ​​ത്ത ടീ​​മി​​നെ ഇ​​റ​​ക്കി​​യ ച​​രി​​ത്രം കോ​​ഹ്‌ലി​​ക്ക് ഇ​​ല്ല. ആ ​​ച​​രി​​ത്രം 39-ാം ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ തി​​രു​​ത്തു​​മോ​​യെ​​ന്ന​​താ​​ണ് അ​​റി​​യേ​​ണ്ട​​ത്.

ടീ​​മി​​ൽ മാ​​റ്റ​​മു​​ണ്ടാ​​കി​​ല്ലെ​​ന്ന സൂ​​ച​​ന​​യാ​​ണ് സ​​താം​​പ്ട​​ണി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങി​​യ​​പ്പോ​​ൾ ല​​ഭി​​ച്ച​​ത്. മൂ​​ന്നാം ടെ​​സ്റ്റി​​ലെ ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ശി​​ഖ​​ർ ധ​​വാ​​നും കെ.​​എ​​ൽ. രാ​​ഹു​​ലു​​മാ​​ണ് നെ​​റ്റ്സി​​ൽ ആ​​ദ്യം ബാ​​റ്റ് ചെ​​യ്യാ​​നെ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് പൂ​​ജാ​​ര, കോ​​ഹ്‌​ലി, ​ര​​ഹാ​​നെ എ​​ന്നി​​വ​​ർ ഇ​​റ​​ങ്ങി. ക​​ഴി​​ഞ്ഞ ടെ​​സ്റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ ഋ​​ഷ​​ഭ് പ​​ന്ത്, ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ എ​​ന്നി​​വ​​രാ​​ണ് തു​​ട​​ർ​​ന്ന് നെ​​റ്റ്സി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​ലേ​​ർ​​പ്പെ​​ട്ട​​ത്.

സീ​​നി​​യ​​ർ ടീ​​മി​​ലേ​​ക്ക് ക്ഷ​​ണം ല​​ഭി​​ച്ച പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​യ പൃ​​ഥ്വി ഷാ, ​​ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ ഹ​​നു​​മ വി​​ഹാ​​രി എ​​ന്നി​​വ​​രും പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി മൈ​​താ​​ന​​ത്ത് എ​​ത്തി​​യി​​രു​​ന്നു. മു​​ര​​ളി വി​​ജ​​യ്, കു​​ൽ​​ദീ​​പ് യാ​​ദ​​വ് എ​​ന്നി​​വ​​ർ​​ക്കു പ​​ക​​ര​​മാ​​യാ​​ണ് ഷാ​​യും വി​​ഹാ​​രി​​യും നാ​​ലും അ​​ഞ്ചും ടെ​​സ്റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്.

ഇം​​ഗ്ല​​ണ്ട് ടീ​​മി​​ൽ വി​​ര​​ലി​​നു പ​​രി​​ക്കേ​​റ്റ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ജോ​​ണി ബെ​​യ​​ർ​​സ്റ്റോ അ​​വ​​സാ​​ന സം​​ഘ​​ത്തി​​ലു​​ണ്ടാ​​കു​​മോ എ​​ന്നാ​​ണ് അ​​റി​​യേ​​ണ്ട​​ത്. മൂ​​ന്നാം ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നി​​ടെ പ​​രി​​ക്കേ​​റ്റ ബെ​​യ​​ർ​​സ്റ്റോ​​യ്ക്ക് പ​​ക​​രം ജോ​​സ് ബ​​ട്‌​ല​​ർ ആ​​ണ് വി​​ക്ക​​റ്റി​​നു പി​​ന്നി​​ലെ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, ബെ​​യ​​ർ​​സ്റ്റോ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ബാ​​റ്റ് ചെ​​യ്യാ​​നെ​​ത്തി​​യി​​രു​​ന്നു. അ​​ഞ്ച് ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 206 റ​​ണ്‍​സ് നേ​​ടി​​യ ബെ​​യ​​ർ​​സ്റ്റോ​​യാ​​ണ് ഇം​​ഗ്ലണ്ട് സം​​ഘ​​ത്തി​​ലെ ടോ​​പ് സ്കോ​​റ​​ർ. 170 റ​​ണ്‍​സ് എ​​ടു​​ത്ത ബ​​ട്‌​ല​​റാ​​ണ് തൊ​​ട്ടു​​പി​​ന്നി​​ൽ.

Related posts