പ്രളയാനന്തര പുനരധിവാസം; വീടുകളുടെ നിർമാണം പൂർണതയിലേക്ക്

കൊല്ലം :പ്ര​ള​യാ​ന​ന്ത​ര പു​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വീടുനിർമാണം പൂർണതയിലേക്ക് . കൊ​ല്ലം ജി​ല്ല. സ​ഹ​ക​ര​ണ വ​കു​പ്പ് വ​ഴി സം​ഘ​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കി സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന ​പ​ദ്ധ​തി​യാ​ണ് നേ​ട്ട​ത്തി​ന് പി​ന്നി​ല്‍. 42 വീ​ടു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ല്‍ 41 ഉം ​പൂ​ര്‍​ത്തി​യാ​ക്കി .ബാ​ക്കി​യു​ള്ള ഒ​രു വീ​ടി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മ​മാ​ണ് നി​ര്‍​മാ​ണ പു​രോ​ഗ​തി​യി​ല്‍ കാ​ല​താ​മ​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​ത് കൂ​ടി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പ​ദ്ധ​തി​യി​ല്‍ നൂ​റു ശ​ത​മാ​നം വി​ജ​യ​മാ​ണ് ജി​ല്ല​യ്ക്ക് സ്വ​ന്ത​മാ​വു​ക.സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ നേ​രി​ട്ടാ​ണ് വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം ന​ട​ത്തി​യ​ത്. അ​ഞ്ച് ല​ക്ഷം രൂ​പ ചി​ല​വി​ല്‍ 500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള​വ​യാ​ണ് വീ​ടു​ക​ള്‍. ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും ചേ​ര്‍​ത്താ​ണ് വീ​ടി​ന്റെ പ്ലാ​ന്‍ ത​യ്യാ​റാ​ക്കി​യ​ത്.

ഗു​ണ​ഭോ​ക്തൃ വി​ഹി​തം ഉ​ള്‍​പ്പെ​ടു​ത്തു​ക ഏ​ഴു ല​ക്ഷം രൂ​പ വ​രെ ചെ​ല​വ് വ​ന്ന വീ​ടു​ക​ളും നി​ര്‍​മി​ക്കാ​നാ​യി.ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 12 ഉം ​പി​ന്നീ​ട് 27 എ​ന്നി​ങ്ങ​നെ​യാ​ണ് വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. മ​ല​ന​ട സു​നി​താ ഭ​വ​നി​ല്‍ അ​ജി​ത, പ​ത്തി​ര​ത്ത് മേ​ലേ​തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കാ​യി നി​ര്‍​മി​ച്ച വീ​ടു​ക​ളാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

അ​ജി​ത​യ്ക്കാ​യി ശാ​സ്താം​കോ​ട്ട സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും രാ​ധാ​കൃ​ഷ്ണ​ന്റേ​ത് മൈ​നാ​ഗ​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​മാ​ണ് നി​ര്‍​മി​ച്ച​ത്. സ​ഹ​ക​ര​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ ​രാ​ജ​ഗോ​പാ​ല്‍ താ​ക്കോ​ല്‍ കൈ​മാ​റി.

Related posts