ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗ്: പ​ന്തി​നും ബെ​യി​ർ​സ്റ്റോ​യ്ക്കും നേ​ട്ടം

ദു​ബാ​യി: ഐ​സിസി​ ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ ജോ ​റൂ​ട്ട് ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. ഇ​ന്ത്യ​യു​ടെ വി​ക്ക​റ്റ്കീ​പ്പ​ർ ബാറ്റർ ഋ​ഷ​ഭ് പ​ന്ത് അ​ഞ്ച് സ്ഥാ​നങ്ങൾ മെ​ച്ച​പ്പെ​ടു​ത്തി അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.

മോ​ശം ഫോം തു​ട​രു​ന്ന മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലി ആ​ദ്യ പ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​യി. കോ​ഹ്‌ലി നിലവിൽ 13-ാം സ്ഥാ​ന​ത്താ​ണ്. എ​ഡ്ജ്ബാ​സ്റ്റ​ൻ ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ​യെ ത​ക​ർ​ത്ത ഇം​ഗ്ല​ണ്ടി​ന്‍റെ ജോ​ണി ബെ​യ​ർ​സ്റ്റോ പ​ത്താം സ്ഥാ​ന​ത്ത് എ​ത്തി.

ഓ​സ്ട്രേ​ലി​യ​യു​ടെ മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ, സ്റ്റീ​വ് സ്മി​ത്ത് എ​ന്നി​വ​രാ​ണ് ബാ​റ്റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​തും മൂ​ന്നാ​മ​തും. ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ ഒ​ൻ​പ​താ​മ​താ​ണ്.

ബൗള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ പാ​റ്റ് കമ്മിൻസ് ആ​ണ് ഒ​ന്നാ​മ​ത്. ഇ​ന്ത്യ​യു​ടെ ആ​ർ. അ​ശ്വി​ൻ, ജ​സ്പ്രീ​ത് ബു​മ്ര എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ന്നു. ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് ഓ​ൾ​റൗ​ണ്ട​ർ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്.

Related posts

Leave a Comment