കേരളത്തിന് മാതൃകയാക്കാവുന്ന ശിക്ഷാരീതി! രണ്ടു വയസ്സുള്ള കുട്ടിയുടെ നഗ്നചിത്രം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു; 57 കാരന് കിട്ടിയത് 30 വര്‍ഷത്തെ ജയില്‍വാസം

usa080317mഅതിക്രൂരമായ ശാരീരിക പീഡനം നടത്തി കൊലപ്പെടുത്തിയാല്‍ പോലും പ്രതികള്‍ക്ക് കാര്യമായ ശിക്ഷകളൊന്നും കിട്ടാത്ത നാടാണ് കേരളം. എന്നാല്‍ ഇത്തരം കുറ്റങ്ങള്‍ എത്രത്തോളം ഗൗരവതരമാണെന്ന് കാണിക്കുന്നതാണ് അമേരിക്കയിലെ ടെക്‌സസില്‍ നിന്നുള്ള ഈ വാര്‍ത്ത. അവിടെ രണ്ടു വയസ്സുള്ള ആണ്‍കുട്ടിയുടെ നഗ്ന ചിത്രം ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയതിന് കോടതി നല്‍കിയ ശിക്ഷ 360 മാസത്തെ ജയില്‍വാസമാണ്. ടെക്‌സസ് മിനറല്‍ വെല്‍സില്‍ നിന്നുള്ള 57 വയസ്സുകാരന്‍ ജിമ്മി ഗോര്‍ഡനെയാണ് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഡേവിഡ് ഇ ഗോഡ്‌ബെ 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഇത്തരത്തില്‍ ജിമ്മി അയച്ചുകൊടുത്ത ചിത്രം സ്വന്തം പേരക്കുട്ടിയുടേതായിരുന്നു എന്നതാണ് മറ്റൊരു വസ്തുത.

സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ കടന്നുവന്ന പേരക്കുട്ടിയുടെ ചിത്രമാണ് സംഭാഷണ മദ്ധ്യേ പകര്‍ത്തിയെടുത്ത് സുഹൃത്തിന് അയച്ചു കൊടുത്തതെന്ന വാദം കോടതി നിരാകരിച്ചു. കുട്ടികളെ ചൂഷണം ചെയ്യുന്നത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് നടത്തിയ അന്വേഷണത്തിലാണ് ചിത്രം കണ്ടെത്തിയതും ഡേവിഡിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും. തുടര്‍ന്ന് 2016 ജൂണില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. നിസ്സാരകരമായി തോന്നാമെങ്കിലും ഇത്തരം കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നതിന്റെ സൂചനയാണ് ഈ സംഭവം നല്‍കുന്നത്. ഈ സംഭവം ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ നിയമപാലകര്‍ക്കും അധികാരികള്‍ക്കും മാതൃകയാക്കാവുന്നതുമാണ്.

Related posts