അച്ഛനും മകനും ഒരേ ഫ്രെയിമിൽ; ടി. ജി രവിയും ശ്രീജിത്ത് രവിയും ഒന്നിക്കുന്ന ‘വടു’ ഒരുങ്ങുന്നു

പ്ര​ശ​സ്ത ന​ട​ന്മാ​രാ​യ ടി.​ജി. ര​വി, മ​ക​ൻ ശ്രീ​ജി​ത്ത് ര​വി എ​ന്നി​വ​രെ നാ​യ​ക​ന്മാ​രാ​ക്കി ശ്രീ​ജി​ത്ത് പൊ​യി​ൽ​ക്ക​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വ​ടു. വൈ​ഡ് സ്ക്രീ​ൻ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും നീ​ലാം​ബ​രി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ ഡോ​ക്ട​ർ മ​നോ​ജ് ഗോ​വി​ന്ദ​ൻ, മു​ര​ളി നീ​ലാം​ബ​രി എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന സി​നി​മ​യാ​ണ് വ​ടു.

പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്ര​മാ​യി​രു​ന്ന കു​വി എ​ന്ന നാ​യ​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി ചി​ത്രീ​ക​രി​ച്ച ന​ജ​സ് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മ​നോ​ജും മു​ര​ളി​യും ശ്രീ​ജി​ത്തും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് വ​ടു.

ടി.​ജി. ര​വി​യു​ടെ​യും ശ്രീ​ജി​ത്ത് ര​വി​യു​ടെ​യും അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രി​ക്കും ഈ ​ചി​ത്ര​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. വൈ​ഡ് സ്ക്രീ​ൻ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ പ​തി​മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണ് വ​ടു. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment