ലാൽ സാർ വിളിച്ചപ്പോൾ ഞാ​ൻ പ​രി​സ​രം പോലും മ​റ​ന്ന് ഓ​ടി; ആന്‍റണി പെരുമ്പാവൂർ

20 വ​യ​സ് ക​ഴി​ഞ്ഞ​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ സാ​റി​ന​ടു​ത്ത് വ​ണ്ടി ഓ​ടി​ക്കാ​ൻ പോ​യ​താ​ണ് ഞാ​ൻ. ഒ​രു ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു തി​രി​ച്ചുപോ​രു​മ്പോ​ൾ സാർ, എ​ന്നെ എ​വി​ടെ​യെ​ങ്കി​ലുംവച്ച് ക​ണ്ടാ​ൽ ഓ​ർ​ക്കു​മോ എ​ന്നു ചോ​ദി​ച്ചു.

എ​ന്താ ആ​ന്‍റ​ണി അ​ങ്ങ​നെ ചോ​ദി​ക്കു​ന്ന​ത്, ന​മ്മ​ൾ ഇ​ത്ര​യും ദി​വ​സ​ത്തെ പ​രി​ച​യം ഉ​ള്ള​വ​ര​ല്ലേ. തീ​ർ​ച്ച​യാ​യും ആ​ന്‍റ​ണി എ​ന്‍റെ ഓ​ർ​മ​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞു. മോഹൻലാലുമൊത്തുള്ള തന്‍റെ സൗഹൃദത്തിന്‍റെ തുടക്ക കാലം ഓർമിച്ച് ആന്‍റണി പെരുമ്പാവൂർ.

കു​റ​ച്ച് നാ​ൾ ക​ഴി​ഞ്ഞ് ഞാ​നും സുഹത്തുക്കളും സാറി​ന്‍റെ ഷൂ​ട്ടിം​ഗ് കാ​ണാ​ൻ പോ​യി. മൂ​ന്നാം​മു​റയുടെ ഷൂ​ട്ടിം​ഗാ​ണ്. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ഇ​ട​യി​ൽ ലാ​ൽ സ​ർ എ​പ്പോ​ഴാ​ണ് എ​ന്നെ കാ​ണു​ന്ന​ത് എ​ന്ന് നോ​ക്കു​മ്പോ​ൾ ലാ​ൽ സ​ർ ആ​രെ​യോ കൈ ​കാ​ണി​ച്ച് വി​ളി​ക്കു​ന്നു. എ​ന്നെ​യാ​ണോ വി​ളി​ക്കു​ന്ന​ത്, ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും എ​ന്നെ ക​ണ്ടി​ട്ട് മ​ന​സി​ലാ​യോ എ​ന്ന് ചി​ന്തി​ച്ചു.

എ​ന്നെ​ത്ത​ന്നെ​യാ​ണ് വി​ളി​ച്ച​ത്. ഞാ​ൻ പ​രി​സ​രം മ​റ​ന്ന് ഓ​ടി. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ​മാ​ർ എ​ന്നെ ത​ട​യാ​ൻ വ​ന്ന​പ്പോ​ൾ ലാ​ൽ സാർ പോ​ര് എ​ന്നു പ​റ​ഞ്ഞു. ആ ​ഷൂ​ട്ടിം​ഗ് തീ​രു​ന്ന​തുവ​രെ ലാ​ൽ സാ​റി​നൊ​പ്പം നി​ന്നു. അ​തു ക​ഴി​ഞ്ഞ് ആ​ന്‍റ​ണി എ​ന്‍റെ കൂ​ടെ പോ​ര് എ​ന്നാ​ണ് ലാ​ൽ സാ​ർ പ​റ​ഞ്ഞ​ത് എന്ന് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ പറഞ്ഞു.

Related posts

Leave a Comment