ത​ല​ശേ​രി​യി​ൽ ഇ​ങ്ങ​നെ​യാ​ണ്! ന​ട​പ്പാ​ത നി​ർ​മി​ച്ച​ത് കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്ക്; ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും

ത​ല​ശേ​രി ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ മ​ത്സ്യ മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള ന​ട​പ്പാ​ത​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​ത്. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​കു​ന്ന​തും ചി​ത്ര​ത്തി​ൽ കാ​ണാം. ത​ല​ശേ​രി ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മൂ​ക്കി​ന് താ​ഴെ​യാ​ണ് ഈ ​നി​യ​മ ലം​ഘ​നം.

ഏ​റെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ അ​ൽ​പം വീ​തി കൂ​ട്ടി​യ റോ​ഡി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് പാ​കി ഭം​ഗി​യാ​ക്കി​യി​ട്ടു​ണ്ട്. കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കാ​യി ഒ​രു വ​ശം ഉ​യ​ർ​ത്തി ന​ട​പ്പാ​ത നി​ർ​മ്മി​ച്ചു.

എ​ന്നാ​ൽ ന​ട​പ്പാ​ത ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ർ ക​യ്യ​ട​ക്കി​യ​തോ​ടെ നാ​ട്ടു​കാ​ർ ന​ടു​റോ​ഡി​ലാ​യി. ഇ​ക്കാ​ര്യം പോ​ലീ​സും കാ​ണു​ന്നു​ണ്ട് എന്നതാണ് ഇതിലെ കൗതുകം.

Related posts