പരീക്ഷണം ഒരു വരുമാനമാർഗമായി..! പ്രവീണയുടെ വീ​ട്ടു​വ​ള​പ്പി​ൽ താരമായി സ​ഹ​സ്ര​ദ​ളം ഉൾപ്പെടെ  39  ഇനം താ​മ​ര​ക​ൾ  


ആ​ല​ങ്ങാ​ട് : കു​ള​ങ്ങ​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും മാ​ത്രം ക​ണ്ടി​രു​ന്ന 39 ഇ​നം താ​മ​ര ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ലും മ​ട്ടു​പ്പാ​വി​ലും കൃ​ഷി ചെ​യ്യാ​മെ​ന്ന് കാണിച്ചുതരികയാണ് ആ​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നീ​റി​ക്കോ​ട് സ്വ​ദേ​ശി​നി പ്ര​വീ​ണ പ്ര​ജീ​ഷും കു​ടും​ബ​വും.

ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ കൊ​ടു​ത്ത് വാ​ങ്ങി​യ വി​ത്തു​ക​ൾ വീ​ട്ടു​മു​റ്റ​ത്ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തിലാണ് കൃ​ഷി തു​ട​ങ്ങി​യത്. മ​നോ​ഹ​ര​മാ​യ പൂക്ക​ൾ വി​രി​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ , വേറിട്ട കൂ​ടു​ത​ൽ ഇ​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യാ​ൻ തു​ട​ങ്ങി.

ഇ​പ്പോ​ൾ 39 ഇ​ന​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.​പ്ലാ​സ്റ്റി​ക്ക് ബെ​യ്സി​നു​ക​ളി​ൽ ചെ​ളി​യും വ​ള​വും നി​റ​ച്ച് താ​മ​ര​യു​ടെ കി​ഴ​ങ്ങു​ക​ളും, വി​ത്തും, റ​ണ്ണ​റും , ന​ട്ടാണ് കൃഷി.

ആ​യി​രം ഇ​ത​ളു​ക​ളു​ള്ള താ​മ​ര​യാ​യ സ​ഹ​സ്ര​ദ​ള​പ​ത്മം വ​രെ പ്ര​വീ​ണ കൃ​ഷി ചെ​യ്യു​ന്നു.​ താ​മ​ര​ക​ളു​ടെ വ​ലി​യൊ​രു ശേ​ഖ​രം ഒ​രു​ക്കി​യ​തി​നൊ​പ്പം അ​വ​യു​ടെ കി​ഴ​ങ്ങു​ക​ൾ, വി​ത്തു​ക​ൾ ,റ​ണ്ണ​ർ , ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​റ്റും ഈ ​വീ​ട്ട​മ്മ വ​രു​മാ​ന മാ​ർ​ഗം ക​ണ്ടെ​ത്തു​ന്നു​.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് വി​ൽ​പ്പ​ന. ആ​വ​ശ്യ​ക്കാ​ർ​ക്ക് കൊ​റി​യ​ർ ചെ​യ്തും ന​ൽ​കും. 200 രൂ​പ മു​ത​ൽ 2000 രൂ​പ വ​രെ വി​ല​യു​ള്ള താ​മ​ര​ക​ൾ ഇ​വി​ടു​ണ്ട്. താ​മ​ര​ക​ളി​ലെ ഏ​റ്റ​വും വി​ശി​ഷ്ട ഇ​ന​മാ​യ സ​ഹ​സ്ര​ദ​ള​വും ഇ​വി​ടു​ണ്ട്. 2000 രൂ​പ​യാ​ണ് വി​ല .​

അ​ഖി​ല, സാ​റ്റാ ബൗ​ൺ​ഗ​ട്ട്, അ​മേ​രി കാ​മെ​ലി​യ, വൈ​റ്റ് പി​യോ​ണി, എ​ല്ലോ പി​യോ​ണി , പി​ങ്ക് കോ​ൾ​ഡ്, എ​ന്നീ താ​മ​ര​ക​ൾ ട്രോ​പ്പി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​ന​ങ്ങ​ളും വി​വി​ധ​യി​നം നാ​ട​ൻ താ​മ​ര​ക​ളും പ്ര​വീ​ണ​യു​ടെ വീ​ട്ടു​മു​റ്റ​ത്തു​ണ്ട്.

Related posts

Leave a Comment