നാ​ളെ മ​ണ്ഡ​ല​പൂ​ജ; ത​ങ്ക​ അ​ങ്കി ഘോ​ഷ​യാ​ത്ര ഇ​ന്ന് ‌സ​ന്നി​ധാ​ന​ത്ത്

ശ​ബ​രി​മ​ല: 40 നാ​ള്‍ നീ​ണ്ട വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ക്കു സ​മാ​പ​നം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ നാ​ളെ മ​ണ്ഡ​ല​പൂ​ജ. മ​ണ്ഡ​ല​പൂ​ജ​യ്ക്കു ചാ​ര്‍​ത്തു​ന്ന​തി​നാ​യി ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് ഡി​സം​ബ​ര്‍ 23ന് ​പു​റ​പ്പെ​ട്ട ത​ങ്ക അ​ങ്കി​യും വ​ഹി​ച്ചു​‌​ള്ള ഘോ​ഷ​യാ​ത്ര ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​പ​മ്പ​യി​ലെ​ത്തും.

ഘോ​ഷ​യാ​ത്ര​യ്ക്കു പ​മ്പ​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും. വി​ശ്ര​മ​ത്തി​നു​ശേ​ഷം തു​ട​രു​ന്ന യാ​ത്ര വൈ​കു​ന്നേ​രം 5.15ന് ​ശ​രം​കു​ത്തി​യി​ലെ​ത്തും. അ​വി​ടെ ത​ങ്ക​ അ​ങ്കി ഘോ​ഷ​യാ​ത്ര​യ്ക്കു ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ല്‍​കും.

ശ​രം​കു​ത്തി​യി​ല്‍ ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ സ്വീ​ക​രി​ച്ച് സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​ന​യി​ക്കും. സ​ന്നി​ധാ​ന​ത്ത് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ച് ശ്രീ​കോ​വി​ലി​നു മു​മ്പി​ലെ​ത്തു​മ്പോ​ള്‍ ത​ന്ത്രി​യും മേ​ല്‍​ശാ​ന്തി​യും ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങും. തു​ട​ര്‍​ന്ന് ശ്രീ​കോ​വി​ലി​നു​ള്ളി​ലെ​ത്തി​ച്ച് ത​ങ്ക​അ​ങ്കി ചാ​ര്‍​ത്തി​യു​ള്ള ദീ​പാ​രാ​ധ​ന വൈ​കു​ന്നേ​രം 6.30ന് ​ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കും.

തി​രു​വി​താം​കൂ​ര്‍ മ​ഹാ​രാ​ജാ​വാ​യി​രു​ന്ന ചി​ത്തി​ര​തി​രു​നാ​ള്‍ ബാ​ല​രാ​മ​വ​ര്‍​മ​യാ​ണ് മ​ണ്ഡ​ല​പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല അ​യ്യ​പ്പ​ന് ചാ​ര്‍​ത്താ​ന്‍ 451 പ​വ​ന്‍ തൂ​ക്ക​മു​ള്ള ത​ങ്ക അ​ങ്കി സ​മ​ര്‍​പ്പി​ച്ച​ത്. നാ​ളെ രാ​വി​ലെ 10.30നും 11.30​നും മ​ധ്യേ​യാ​ണ് മ​ണ്ഡ​ല​പൂ​ജ. മ​ണ്ഡ​ല​പൂ​ജ​യെ തു​ട​ര്‍​ന്ന് രാ​ത്രി​യി​ല്‍ ന​ട അ​ട​യ്ക്കും. പി​ന്നീ​ട് മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി 30ന് ​വൈ​കിട്ടാണ് ന​ട തു​റ​ക്കു​ന്ന​ത്. ജ​നു​വ​രി 15നാ​ണ് മ​ക​ര​വി​ള​ക്ക്.

ദ​ര്‍​ശ​ന​ത്തി​നു നി​യ​ന്ത്ര​ണം
ശ​ബ​രി​മ​ല​യി​ല്‍ മ​ണ്ഡ​ല​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​പൂ​ജ​യ്ക്കു ശേ​ഷം ന​ട അ​ടച്ചാ​ല്‍ വൈ​കിട്ട് അ​ഞ്ചി​നാണു ന​ട തു​റ​ക്കുക. സാ​ധാ​ര​ണ​ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് ന​ട തു​റ​ക്കു​ന്ന​ത്. വൈകിട്ട് 5.15നാ​ണ് ത​ങ്ക അ​ങ്കി​ക്ക് ശ​രം​കു​ത്തി​യി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ സ്വീ​ക​ര​ണം. തു​ട​ര്‍​ന്ന് ത​ങ്ക​ അ​ങ്കി ചാ​ര്‍​ത്തി ദീ​പാ​രാ​ധ​ന ന​ട​ക്കും. രാ​ത്രി 11നു ​ന​ട അ​ട​യ്ക്കും.

നാ​ളെ മ​ണ്ഡ​ല​പൂ​ജ. അ​തി​നാ​ല്‍ രാ​വി​ലെ 9.45 വ​രെ മാ​ത്ര​മാ​കും നെ​യ്യ​ഭി​ഷേ​കം. സാ​ധാ​ര​ണ​ദി​വ​സ​ങ്ങ​ളി​ല്‍ 11.30 വ​രെ​യാ​ണ് രാ​വി​ലെ നെ​യ്യ​ഭി​ഷേ​ക​ത്തി​ന് ഭ​ക്ത​ര്‍​ക്കു സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്.

Related posts

Leave a Comment