കാൽനട യാത്രക്കാരെ ചെളിയിൽ കുളിപ്പിച്ച്   ത​ങ്കി​ക്ക​വ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട്; അടിയന്തിര നടപടിവേണമെന്ന്ആവശ്യവുമായി നാട്ടുകാർ

തു​റ​വൂ​ർ: ദേ​ശി​യ പാ​ത​യി​ൽ ത​ങ്ക​ക്ക വ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ദേ​ശി​യ പാ​ത​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്തി​ണ് വ​ൻ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ബ​സ് സ്റ്റോ​പ്പി​ൽ നി​ൽ​ക്കു​ന്ന​വ​രു​ടെ വ​സ്ത്ര​ങ്ങ​ളി​ൽ ചെ​ളി​യും വെ​ള്ള​വും തെ​റി​ച്ചു വീ​ഴു​ന്നു.

ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്യു​ന്ന​തു മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ദേ​ശി​യ പാ​ത​യു​ടെ മ​ദ്ധ്യ​ഭാ​ഗ​ത്ത് കു​ടി ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ബ​സു​ക​ൾ ദേ​ശീ​യ പാ​ത​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് നി​ർ​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന​തും, ക​യ​റ്റു​ന്ന​തും. ഇ​ത് വ​ലി​യ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു.

ശ​ക്ത​മാ​യ നി​ല​യി​ൽ കാ​ന​നി​ർ​മി​ച്ച് ത​ങ്കി​ക്ക​വ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

Related posts