താൻസാനിയയിൽ സ്വർണ ഖനി തകർന്ന് നാലു പേർ മരിച്ചു

nri_2017May26thanzaiyaദൊദോമ: താൻസാനിയയിൽ സ്വർണ ഖനി തകർന്ന് നാലു പേർ മരിച്ചു. താൻസാനിയയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ഗെയ്തയിലാണ് സംഭവം. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രാദേശിക സമയം രാവിലെ എട്ടിനാണ് അപകടം നടന്നതെന്നാണ് വിവരം. അപകടസമയത്ത് ഏഴുപേരാണ് ഇവിടെ ജോലിയിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ചുള്ള പ്രാഥമികാന്വേഷണം തുടങ്ങിയതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related posts