ക്ഷമിക്കാന്‍ പറ്റുന്ന തെറ്റല്ല സാബു ചെയ്തത്! ഞങ്ങളെ ഓര്‍ത്ത് അവന് മാപ്പ് കൊടുക്കണം; ഷൂട്ടിംഗ് കഴിഞ്ഞ് എത്തിയാലുടന്‍ അവനെക്കൊണ്ട് പരസ്യമായി മാപ്പ് പറയിക്കാം; അപേക്ഷയുമായി തരികിട സാബുവിന്റെ മാതാപിതാക്കള്‍

ലസിത പാലക്കലിനെ ലൈംഗികമായി അധിക്ഷേപിച്ച തരികിട സാബുവിനെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. സാബുവിന്റെ വീട്ടില്‍ കയറിയാണ് ഇവര്‍ പ്രതിഷേധിച്ചത്. സാബുവിന്റെ വീട്ടിലേക്ക് നാളെ യുവമോര്‍ച്ച മാര്‍ച്ച് നടത്തിയേക്കുമെന്നും സൂചനയുണ്ട്. പ്രതിഷേധിച്ച് എത്തിയവര്‍ സാബുമോന്റെ ഉമ്മയോട് കാര്യങ്ങള്‍ വിശദീകരിച്ചു.

തങ്ങള്‍ വിഷയം അറിഞ്ഞിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി പ്രതിഷേധകര്‍ പറയുന്നു. നിങ്ങളുടെ വീട്ടിലെ സ്ത്രീകളോട് ആരെങ്കിലും ഇത്തരത്തില്‍ പറഞ്ഞാല്‍ എങ്ങനെയാകും പ്രതികരണമെന്ന് പ്രവര്‍ത്തകര്‍ ഉമ്മയോട് ചോദിച്ചു. ക്ഷമിക്കാന്‍ പറ്റുന്ന തെറ്റല്ല സാബു ചെയ്തതെന്നും, ഞങ്ങളെ ഓര്‍ത്ത് അവന് മാപ്പ് കൊടുക്കണമെന്നും പ്രവര്‍ത്തകരോട് ഉമ്മയും ഉപ്പയും അപേക്ഷിച്ചതായാണ് വിവരം.

ലസിത പാലക്കലിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയ സാബുവിനെതിരേ പരാതി നല്‍കിയിട്ടും ഇതുവരെയും ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചത്. ഇപ്പോള്‍ ബിഗ് ബോസിന്റെ ചിത്രീകരണത്തിലാണ് സാബു.

ബിഗ് ബോസിന്റെ ചിത്രീകരണം കഴിഞ്ഞ് വന്നാലുടന്‍ അവന്‍ ചെയ്ത തെറ്റിന് പരസ്യമായി ഞാന്‍ മാപ്പ് പറയിക്കാമെന്നും ഉമ്മ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് ആറ് പ്രവര്‍ത്തകര്‍ സാബുമോന്റെ വീട്ടിലെത്തിയത്. ഉമ്മയും ഉപ്പയും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.

Related posts