അ​തി​ജീ​വി​ത​യാ​യ 11 വ​യ​സു​കാ​രി​യെ തട്ടിക്കൊണ്ടുപോയി; പീഡനത്തിന് ഇരയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത് പ്രതിയായ ചെറിയച്ഛനും മാതാപിതാക്കളും; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം


സ്വ​ന്തം ലേ​ഖ​ക​ൻ
പാ​ല​ക്കാ​ട്: ത​ട്ടി​ക്കൊ​ണ്ടു​പോ​യ പോ​ക്‌​സോ കേ​സി​ലെ ഇ​ര​യെ തേ​ടി പോ​ലീ​സ് അ​ല​യു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം രൂപീകരിച്ചു. അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്കും കേ​ര​ള​ത്തി​ലെ ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു.

പോ​ക്‌​സോ കേ​സി​ല്‍ വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് പാ​ല​ക്കാ​ട്ടു​നി​ന്ന് അ​തി​ജീ​വി​ത​യാ​യ 11 വ​യ​സു​കാ​രി​യെ മാ​താ​പി​താ​ക്ക​ളും കേ​സി​ലെ പ്ര​തി​യാ​യ ചെ​റി​യ​ച്ഛ​നും ചേ​ര്‍​ന്നു​ള്ള സം​ഘം മു​ത്ത​ശി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം കോ​ട​തി മു​ത്ത​ശി​യെ​യാ​യ​ണ് ഏ​ല്‍​പ്പി​ച്ചി​രു​ന്ന​ത്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​കൂ​ടി​യാ​യ ചെ​റി​യ​ച്ഛ​ന്‍ ഉ​ള്‍​പ്പ​ടെ ആ​റു​പേ​രെ ടൗ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​തി​ല്‍ മൂ​ന്നു​പേ​ര്‍ സ്ത്രീ​ക​ളാ​ണ്. പെ​ണ്‍​കു​ട്ടി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. മാതാപിതാക്കളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ഇ​വ​ർ പോ​കാ​ൻ ഇ​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പൊ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് നി​ന്ന് ഇ​വ​ർ കോ​യ​മ്പ​ത്തൂ​ർ വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നി​രി​ക്കാം എ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്കും കൂ​ടാ​തെ കേ​ര​ള​ത്തി​ന്‍റെ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ല്‍ 10നു ​വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ചെ​റി​യ​ച്ഛ​നെ​തി​രെ ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് ക​ഴി​ഞ്ഞ​വ​ര്‍​ഷം കേ​സെ​ടു​ത്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ഇ​യാ​ള്‍ ഇ​പ്പോ​ള്‍ ജാ​മ്യ​ത്തി​ലാ​ണ്.

പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി​മാ​റ്റാ​നാ​ണ് കു​ട്ടി​യെ ബ​ല​മാ​യി കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് പോ​ലീ​സിന്‍റെ നി​ഗ​മ​നം.കേ​സി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം താ​മ​സി​ക്കാ​ന്‍ താ​ല്പ​ര്യ​മി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

ഇ​തേ​ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി മു​ത്ത​ശ്ശി​യു​ടെ വീ​ട്ടി​ല്‍ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മു​ത്ത​ശി​യു​ടെ വീ​ട്ടി​ലെ​ത്തി​യ സം​ഘം ബ​ല​മാ​യി ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​തി​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച മു​ത്ത​ശി​ക്കും ഇ​വ​രു​ടെ മ​ക​ള്‍​ക്കും പ​രി​ക്കേ​റ്റു. കാ​റി​ലും ബൈ​ക്കി​ലു​മെ​ത്തി​യ സം​ഘ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കാ​റി​ന്‍റെ ന​മ്പ​ര്‍ തു​ണി​കൊ​ണ്ട് മ​റ​ച്ചി​രു​ന്നു. ബൈ​ക്കി​ന്‍റെ ന​മ്പ​ര്‍ വ്യാ​ജ​മാ​ണ്.

Related posts

Leave a Comment