ഈ​​​ച്ച​​​ക​​​ളെ ആ​​​ട്ടി​​​യോ​​​ടി​​​ച്ച് കാ​​​ൽ​​​മു​​​ട്ടു​​​ക​​​ൾ​ യോ​​​ജി​​​പ്പി​​​ച്ചു കു​​ഞ്ഞ​​​നു​​​ജ​​​നെ നേ​​​രേകി​​​ട​​​ത്താ​​​ൻ പാ​​​ടു​​​പെ​​​ടു​​​ന്ന എട്ടുവ​​യ​​​സു​​​കാ​​​ര​​​ന്‍റെ ദൃ​​ശ്യം നൊമ്പരമാകു ന്നു; ആംബുലൻസിനായി കാത്തിരുന്നത് മണിക്കൂറുകൾ

ഭോ​​​പ്പാ​​​ൽ/​​​മൊ​​​റേ​​​ന: കു​​​ഞ്ഞ​​​നു​​​ജ​​​ന്‍റെ വി​​​റ​​​ങ്ങ​​​ലി​​​ച്ച മൃ​​​ത​​​ദേ​​​ഹം മ​​​ടി​​​യി​​​ൽ കി​​​ട​​​ത്തി ഈ​​​ച്ച​​​ക​​​ളെ ആ​​​ട്ടി​​​യോ​​​ടി​​​ക്കു​​​ന്ന എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ. പി​​​താ​​​വ് ആം​​​ബു​​​ല​​​ൻ​​​സ് വി​​​ളി​​​ക്കാ​​​ൻ പോ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ മൊ​​​റേ​​​ന ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക്കു​​​ മു​​​ന്നി​​​ലെ ഈ ​​​ദൃ​​​ശ്യം ആ​​​രു​​​ടെ​​​യും ക​​​ര​​​ള​​​ലി​​​യി​​​ക്കും. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ത് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ മ​​​തി​​​ലി​​​ൽ ചാ​​​രിയിരി​​​ക്കു​​​ന്ന ഒ​​​രു കു​​​ട്ടി​​​യും വെ​​​ള്ള​​​മു​​​ണ്ടു​​​കൊ​​​ണ്ട് പു​​​ത​​​പ്പി​​​ച്ച കു​​​ഞ്ഞ​​​നു​​​ജ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​വു​​​മാ​​​ണ്.

കു​​​ട്ടി​​​യു​​​ടെ ഒ​​​രു കൈ ​​​പു​​​റ​​​ത്തേ​​​ക്കു​​​വീ​​​ണി​​​ട്ടു​​​ണ്ട്.അം​​​ബാ ടൗ​​​ൺ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്ന് വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു റ​​​ഫ​​​ർ ചെ​​​യ്ത​​​തു പ്ര​​​കാ​​​ര​​​മാ​​​ണ് ബ​​​ദ്ഫാ​​​റ ഗ്രാ​​​മ​​​വാ​​​സി​​​യാ​​​യ പൂ​​​ജാ​​​റാം ജാ​​​ദ​​​വ് ത​​​ന്‍റെ കു​​​ട്ടി​​​യു​​​മാ​​​യി 30 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണു സം​​​ഭ​​​വം. ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലി​​​റ​​​ക്കി ആം​​​ബു​​​ല​​​ൻ​​​സ് അം​​​ബാ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​പോ​​​യി. ക​​​ടു​​​ത്ത വി​​​ള​​​ർ​​​ച്ച ബാ​​​ധി​​​ച്ച് കു​​​ട്ടി​​​യു​​​ടെ ആ​​​മാ​​​ശ​​​യം ചു​​​രു​​​ങ്ങി​​​പ്പോ​​​യി​​​രുന്നു.

ക​​​ര​​​ച്ചി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്ന കു​​ട്ടി ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ മ​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം വീ​​ട്ടി​​​ലേ​​​ക്കു​​​കൊ​​​ണ്ടു​​​പോ​​​കു​​ന്ന​​തി​​നാ​​യി പി​​​താ​​​വ് ആ​​​ംബു​​​ല​​​ൻ​​​സി​​​നു​​വേ​​ണ്ടി യാ​​​ചി​​​ച്ചു.

ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​രോ ന​​​ഴ്സു​​​മാ​​​രോ ഇ​​​വ​​​രെ സ​​​ഹാ​​​യി​​​ച്ചി​​​ല്ല. ഈ ​​​സ​​​മ​​​യം കു​​​ഞ്ഞ​​​നു​​​ജ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം എ​​​ട്ടു​​​വ​​​യ​​​സു​​​ള്ള മൂ​​ത്ത മ​​ക​​ന്‍റെ മ​​​ടി​​​യി​​​ലി​​​രു​​​ത്തി പൂ​​​ജാ​​​റാം ആം​​​ബു​​​ല​​​ൻ​​​സി​​​നാ​​​യി പു​​​റ​​​ത്തേ​​​ക്കു​​​പോ​​​യി.

മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന ഈ​​​ച്ച​​​ക​​​ളെ ആ​​​ട്ടി​​​യോ​​​ടി​​​ച്ച് ത​​​ന്‍റെ കാ​​​ൽ​​​മു​​​ട്ടു​​​ക​​​ൾ​ യോ​​​ജി​​​പ്പി​​​ച്ചു കു​​ഞ്ഞ​​​നു​​​ജ​​​നെ നേ​​​രേ കി​​​ട​​​ത്താ​​​ൻ പാ​​​ടു​​​പെ​​​ടു​​​ന്ന എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​ര​​​ന്‍റെ ദൃ​​ശ്യം ഏ​​വ​​രെ​​യും നൊ​​ന്പ​​രപ്പെടുത്തി.

മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ ക​​​ഴി​​​ഞ്ഞി​​ട്ടും ആ​​​ംബു​​​ല​​​ൻ​​​സ് കിട്ടാതായതോടെ പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​ൽ മൃ​​​ത​​​ദേ​​​ഹം ജാ​​​ദ​​​വി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു.

ദൃ​​​ശ്യ​​​ങ്ങ​​​ൾ വൈ​​​റ​​​ലാ​​​യ​​​തോ​​​ടെ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ന​​​രോ​​​ത്തം മി​​​ശ്ര അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടു. സി​​​വി​​​ൽ സ​​​ർ​​​ജ​​​നു കാ​​​ര​​​ണം​​​കാ​​​ണി​​​ക്കാ​​​ൻ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് സി​​​ഇ​​​ഒ​​​യ്ക്ക് അ​​​ന്വേ​​​ഷ​​​ണ​​​ച്ചു​​​മ​​​ത​​​ല ന​​​ല്കി.

ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്പോ​​​ൾ കു​​​ട്ടി​​​യു​​​ടെ നി​​​ല അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​യി​​​രു​​​ന്നു. കു​​​ട്ടി മ​​​രി​​​ച്ചെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ മൃ​​​ത​​​ദേ​​​ഹം നി​​​ല​​​ത്തു​​​കി​​​ട​​​ത്തി പി​​​താ​​​വ് ആം​​​ബു​​​ല​​​ൻ​​​സ് വി​​​ളി​​​ക്കാ​​​ൻ പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ന​​​രോ​​​ത്തം മി​​​ശ്ര പ​​​റ​​​ഞ്ഞു.

ഇ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നു ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യും മി​​​ശ്ര കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Related posts

Leave a Comment