വിളിച്ചത് ഒരു പെണ്‍കുട്ടിയല്ലേ..! പോലീസിനെ മണിക്കൂറോളം വട്ടംകറക്കി പതിനഞ്ചുകാരി; ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന മറ്റൊരുകഥ…

ഗാ​ന്ധി​ന​ഗ​ർ: 15വയസുള്ള പെൺകുട്ടി മൂ​ന്നു മ​ണി​ക്കൂ​ർ പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി. അ​വ​സാ​നം പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​ത് ക​ള​വാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ, വ​നി​താ പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ ഗു​ണ​ദോ​ഷി​ച്ച് പ​റ​ഞ്ഞ​യ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

മെ​ഡി​ക്ക​ൽ കോ​ള​ജി​ന് തൊ​ട്ട​ടു​ത്ത ഒ​രു ജം​ഗ​്ഷ​നു സ​മീ​പ​ത്തെ റോ​ഡി​ൽ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി അ​ഞ്ചു യു​വാ​ക്ക​ളെ​ത്തി പ​തി​ന​ഞ്ചു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​വാ​നും ക​ട​ന്നു​പി​ടി​ക്കു​വാ​നും ശ്ര​മി​ച്ചു​വെ​ന്ന ഫോ​ണ്‍ സ​ന്ദേ​ശം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന് ല​ഭി​ക്കു​ന്നു.

സ​ന്ദേ​ശം ല​ഭി​ച്ച ഉ​ട​ൻ ഈ ​പ്ര​ദേ​ശം ല​ക്ഷ്യ​മാ​ക്കി പോ​ലീ​സ് പാ​ഞ്ഞെ​ത്തി. റോ​ഡു​ക​ൾ അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ വി​ധ​ത്തി​ലു​ള്ള യു​വാ​ക്ക​ൾ വ​ന്ന​താ​യി ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യോ​ട് വീ​ണ്ടും പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ ആ​രാ​ഞ്ഞു.

സം​ഘം ബൈ​ക്കി​ലെ​ത്തി​യ​പ്പോ​ൾ ഇ​തു വ​ഴി പ്രാ​യാ​ധി​ക്യ​മു​ള്ള ഒ​രാ​ൾ വെ​ള്ള ഷ​ർ​ട്ടും മു​ണ്ടും ധ​രി​ച്ച് ക​ട​ന്നു​പോ​യി​യെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. ഇ​തി​നെ​തു​ട​ർ​ന്ന് സ​മീ​പ​ത്തെ ചി​ല വീ​ടു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

പി​ന്നീ​ട് സ​മീ​പ​ത്തെ ഒ​രു ഷാ​പ്പി​ലു​ള്ള സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വെ​ള്ള ഷ​ർ​ട്ടും മു​ണ്ടും ധ​രി​ച്ച പ്രാ​യാ​ധി​ക്യ​മു​ള്ള ഒ​രാ​ൾ റോ​ഡു​വ​ഴി ന​ട​ന്നു പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി. പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. ഈ ​പ​റ​ഞ്ഞ സ​മ​യം റോ​ഡി​ൽ ബൈ​ക്കു​ക​ൾ വ​ന്നി​ല്ലെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നി​ട​യി​ൽ ഡി​വൈ​എ​സ്പി ശ്രീ​കു​മാ​ർ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി അ​ന്വേ​ഷ​ണം ഉൗ​ർ​ജിത​പ്പെ​ടു​ത്തി. കോ​ട്ട​യ​ത്തുനി​ന്നും വ​നി​താ എ​സ്ഐ​യെ ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​ശേ​ഷം, ഇ​വ​രെ​ക്കൊ​ണ്ട് പെ​ണ്‍​കു​ട്ടി​യോ​ട് വീ​ണ്ടും കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷിപ്പി​ച്ചു.

അ​പ്പോ​ഴാ​ണ് ര​ണ്ടു യുവാക്കളോട് ഒ​രേ സ​മ​യം പെ​ണ്‍​കു​ട്ടി​ക്ക് പ്ര​ണ​യം ഉ​ണ്ടെ​ന്നും, അ​തി​ൽ ഒ​രാ​ളു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും, തു​ട​ർ​ന്ന് ഒ​രു യുവാവ് പെ​ണ്‍​കു​ട്ടി​യെ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ നു​ണ​ക​ൾ പ​റ​ഞ്ഞ് പോ​ലീ​സി​നെ ബു​ദ്ധി​മു​ട്ടി​ച്ച പെ​ണ്‍​കു​ട്ടി​യെ അ​വ​സാ​നം ഗു​ണ​ദോ​ഷി​ച്ചു വി​ട്ട​യ​ച്ചു.

Related posts

Leave a Comment