ഒറ്റനോട്ടത്തില്‍ കോടീശ്വരി! യുവതിയുടെ തന്ത്രം ഫലിച്ചു; പരിചയം നടിച്ചു വീട്ടിലെത്തിയ യുവതി വൃദ്ധയുടെ മാലയുമായി മുങ്ങി; ഒന്നരപവന്റെ സ്വര്‍ണമാല യുവതി തന്ത്രപൂര്‍വം തട്ടിയെടുത്തത് ഇങ്ങനെ…

thattippuമാ​ള: റോ​ഡി​ൽ​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട യു​വ​തി വീ​ട്ടി​ലെ​ത്തി വൃ​ദ്ധ​യു​ടെ മാ​ല​യു​മാ​യി ക​ട​ന്നു. വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ പ്ലാ​ക്കി​ൽ ഇ​ട്ടൂ​പ്പി​ന്‍റെ ഭാ​ര്യ​യു​ടെ ഒ​ന്ന​ര​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യാ​ണു യു​വ​തി ത​ന്ത്ര​പൂ​ർ​വം ത​ട്ടി​യെ​ടു​ത്ത​ത്.

മാ​ള ടൗ​ണി​ൽ​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട​ശേ​ഷം ത​നി​ക്കു ചേ​ച്ചി​യു​ടെ വീ​ടു കാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞ് യു​വ​തി വൃ​ദ്ധ​യോ​ടൊ​പ്പം വീ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. വി​ല​കൂ​ടി​യ വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും അ​ണി​ഞ്ഞെ​ത്തി​യ യു​വ​തി താ​ൻ കോ​ടീ​ശ്വ​രി​യാ​ണെ​ന്നും വൃ​ദ്ധ​യു​ടെ വീ​ട് പൊ​ളി​ച്ചു​പ​ണി​യാ​ൻ അ​ഞ്ചു​ല​ക്ഷം രൂ​പ ത​രാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല ഉൗ​രി വൃ​ദ്ധ​യ്ക്കു കൊ​ടു​ത്ത​ശേ​ഷം ഇ​ത് അ​ഞ്ചു​പ​വ​ൻ ഉ​ണ്ടെ​ന്നും ഇ​തു വി​റ്റ് വീ​ടി​ന്‍റെ പ​ണി ആ​രം​ഭി​ക്കാ​നും പ​റ​യു​ക​യാ​യി​രു​ന്നു.

വൃ​ദ്ധ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന ഒ​ന്ന​ര​പ​വ​ന്‍റെ മാ​ല വാ​ങ്ങി യു​വ​തി ക​ഴു​ത്തി​ലി​ടു​ക​യും ചെ​യ്തു. ബാ​ക്കി പ​ണം ഭ​ർ​ത്താ​വ് നാ​ളെ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നും യു​വ​തി വൃ​ദ്ധ​യെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് പോ​കു​ക​യാ​യി​രു​ന്നു. മാ​ല വി​ൽ​ക്കാ​ൻ സ്വ​ർ​ണ​ക്ക​ട​യി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്നും താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും വൃ​ദ്ധ​യ്ക്കു മ​ന​സി​ലാ​യ​ത്. മാ​ള പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts