മു​ള​കു​പൊ​ടി കണ്ണിലെറിഞ്ഞു വ്യാ​പാ​രി​യു​ടെ 37,000 രൂ​പ ത​ട്ടി​; മ​ദ്യ​പി​ച്ച​തു​പോ​ലെ അ​ഭി​ന​യി​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് മ​ണ​ലി​ൽ ക​ല​ർ​ത്തി​യ മു​ള​കു​പൊ​ടി രാ​മ​ൻ​കു​ട്ടി​യു​ടെ ക​ണ്ണി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു

thattippu

എ​രു​മ​പ്പെ​ട്ടി: വ്യാ​പാ​രി​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞു 37,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. എം​ആ​ർ​എ​സ് സ്റ്റോ​ഴ്സി​ന്‍റെ ഉ​ട​മ​യും ചി​റ​മ​നേ​ങ്ങാ​ട് ശാ​ന്തി​ന​ഗ​റി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ മൂ​ർ​ത്താ​ട്ടി​ൽ രാ​മ​ൻ​കു​ട്ടി​യു​ടെ പ​ണ​മാ​ണു ന​ഷ്ട​പ്പെ​ട്ട​ത്. അ​ക്കി​ക്കാ​വ്- പ​ന്നി​ത്ത​ടം റോ​ഡി​ൽ ചി​റ​മ​നേ​ങ്ങാ​ട് ന​ടു​വ​ട്ടം സ്റ്റോ​പ്പി​നു സ​മീ​പം​വ​ച്ചാ​ണു സം​ഭ​വം.

ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ ക​ട​യ​ട​ച്ചു വീ​ട്ടി​ലേ​ക്കു ബൈ​ക്കി​ൽ പോ​കു​ന്പോ​ൾ എ​തി​രേ​നി​ന്നു മ​ദ്യ​പി​ച്ച​തു​പോ​ലെ അ​ഭി​ന​യി​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് മ​ണ​ലി​ൽ ക​ല​ർ​ത്തി​യ മു​ള​കു​പൊ​ടി രാ​മ​ൻ​കു​ട്ടി​യു​ടെ ക​ണ്ണി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ​നി​ന്നു വീ​ണ രാ​മ​ൻ​കു​ട്ടി​യു​ടെ പ​ക്ക​ലു​ണ്ട ായി​രു​ന്ന പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത് മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രാ​ൾ സൂ​ക്ഷി​ക്കാ​ൻ ഏ​ൽ​പ്പി​ച്ചി​രു​ന്ന 25,000 രൂ​പ​യും രാ​മ​ൻ​കു​ട്ടി​യു​ടെ 12,000 രൂ​പ​യു​മാ​ണു ന​ഷ്ട​പ്പെ​ട്ട​ത്. ആ​ധാ​ർ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ​യും ന​ഷ്ട​പ്പെ​ട്ട ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. കു​ന്നം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.

Related posts