അ​മേ​രി​ക്ക​യി​ലേ​ക്ക് വീസ വാ​ഗ്ദാ​നം ചെ​യ്തു പണം തട്ടിയെന്ന പരാതി; രണ്ടുപേർക്കെതിരെ കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് പ​ത്ത് ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന് പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രെ കന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ത്ത​ൻ​കോ​ട് മോ​ഹ​ന​പു​രം സ്വ​ദേ​ശി ആ​ഷി​ക്, മ​രു​തം​കു​ഴി സ്വ​ദേ​ശി ടോ​മി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

നി​ല​മേ​ൽ ക​ണ്ണ​ങ്കോ​ട് സ്വ​ദേ​ശി​നി ഷം​ലാ​ബീ​വി​യു​ടെ പ​രാ​തി​യി​ൻ​മേ​ലാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. ഷം​ലാ​ബീ​വി​യു​ടെ ഭ​ർ​ത്താ​വ് സി​റാ​ജു​ദ്ദീ​ന് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കാ​ൻ വി​സ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ്ര​തി​ക​ൾ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ 10. 97 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.

വി​സ ല​ഭി​ക്കാ​താ​യ​തോ​ടെ പ​ണം മ​ട​ക്കി ചോ​ദി​ച്ചി​ട്ടും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts