മൂവാറ്റുപുഴയിൽ മധ്യവയസ്കൻ  കഴുത്തറുത്ത നിലയിൽ; ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന​തി​ന് സ​മീ​പ​ത്താ​ണ് ഉണ്ണികൃഷ്ണനെ കണ്ടതെന്ന് ബന്ധുക്കൾ

മൂ​വാ​റ്റു​പു​ഴ: മ​ധ്യ​വ​യ​സ്ക​നെ പു​ര​യി​ട​ത്തി​ൽ ക​ഴു​ത്ത് അ​റു​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി .മാ​റാ​ടി പു​ൽ​പ​റ​മ്പ് കൊ​ന്ന​യ്ക്ക്കാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ (44) ആ​ണ് ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ വി​ടി​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്ത് മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ക​ത്തി​യും സ​മീ​പ​ത്തു​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ര​ക്തം വാ​ർ​ന്ന് അ​വ​ശ​നി​ല​യി​ൽ കി​ട​ന്ന ഉ​ണ്ണി​കൃ​ഷ്ണ​നെ നാ​ട്ടു​കാ​ർ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നാ​ല് വ​ർ​ഷം മു​മ്പ് ഭാ​ര്യ മ​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​നെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന​തി​ന് സ​മീ​പ​ത്താ​ണ് ഉ​ണ്ണി​കൃ​ഷ്ണ​നെ​യും ക​ണ്ടെ​ത്തി​യ​ത്‌. പോ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts