വസ്ത്ര വ്യാപാരം തുടങ്ങാമെന്നു പറഞ്ഞ്  ദമ്പതികൾ 10ലക്ഷം തട്ടിച്ചതായി പരാതി; അന്വേഷണത്തിൽ ഇങ്ങനെയൊരു കടപോലുമില്ലെന്ന് പോലീസ്

കോ​ട്ട​യം: വ​സ്ത്ര വ്യാ​പാ​രം തു​ട​ങ്ങാ​മെ​ന്നു പ​റ​ഞ്ഞ് 10 ല​ക്ഷം രൂ​പ വാ​ങ്ങി ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ളാ​ലം സ്വ​ദേ​ശി മ​ധു​ച​ന്ദ്ര​ശേ​ഖ​ർ എ​ന്ന​യാ​ളു​ടെ പ​രാ​തി​യി​ൽ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ്, ഭാ​ര്യ ഉ​ഷ, റോ​യി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്.

ഇ​വ​ർ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി​യ​തി​നാ​ൽ അ​റസ്റ്റ് ചെ​യ്യാ​നാ​വി​ല്ലെ​ന്ന് പാ​ലാ എ​സ്ഐ വ്യ​ക്ത​മാ​ക്കി. എ​തി​ർ ക​ക്ഷി​ക​ൾ​ക്കെ​തി​രേ ആ​ലു​വ പോ​ലീ​സും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പാ​ലാ പോ​ലീ​സ് പ​റ​ഞ്ഞു. 2017ലാ​ണ് ളാ​ലം സ്വ​ദേ​ശി​യെ ക​ബ​ളി​പ്പി​ച്ച് 10 ല​ക്ഷം വാ​ങ്ങി​യ​ത്. വ​സ്ത്ര വ്യാ​പാ​രം തു​ട​ങ്ങാ​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 100 രൂ​പ​യു​ടെ പ​തി​നാ​യി​രം ഓ​ഹ​രി​ക​ൾ എ​ടു​പ്പി​ച്ചു.

പി​ന്നീ​ട് ലാ​ഭ​വി​ഹി​ത​മോ മ​റ്റൊ​ന്നും ന​ല്കാ​തി​രു​ന്ന​പ്പോ​ഴാ​ണ് പ​ണം ന​ല്കി​യ ആ​ൾ ഇ​തേ​ക്കുറി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. വാ​ഗ്ദാ​നം ചെ​യ്ത സ്ഥാ​പ​നം പോ​ലും ഇ​ല്ലെ​ന്നും ക​ട​ലാ​സ് സ്ഥാ​പ​ന​മാ​ണെ​ന്നും മ​ന​സി​ലാ​യ​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

റോ​യി എ​ന്ന​യാ​ളാ​ണ് ഇ​ട​നി​ല നി​ന്ന് ഓ​ഹ​രി എ​ടു​പ്പി​ച്ച​ത്. ആ​ലു​വ​യ്ക്കു പു​റ​മെ സം​സ്ഥാ​ന​ത്ത് മ​റ്റേ​തെ​ങ്കി​ലും സ്ഥ​ല​ത്ത് ഇ​തു​പോ​ലെ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related posts