ത​ട്ടി​പ്പി​ന് പു​തി​യ​ മാ​നം ന​ൽ​കി ‘അ​മ്മ​യും കു​ഞ്ഞും പിന്നെ ഓട്ടോക്കാരനും;   കാഞ്ഞിരപ്പള്ളിയിൽ തട്ടിപ്പിനിരയായ  വ്യാപാരി പറയുന്നതിങ്ങനെ…

കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ണ്ട​ക്ക​യ​ത്ത് വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന പു​തി​യ ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പ്. യു​വ​തി​യാ​യ വീ​ട്ട​മ്മ​യും ഇ​വ​രു​ടെ കു​ഞ്ഞും ഒ​രു ഓ​ട്ടോ​ക്കാ​ര​നു​മാ​ണ് ത​ട്ടി​പ്പു​മാ​യി എ​ത്തു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ബേ​ക്ക​റി, മ​ധു​ര​പ​ല​ഹാ​ര ക​ട​ക​ൾ, എ​ണ്ണ​യി​ൽ വ​റു​ത്തു ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പാ​ലൂ​ർ​ക്കാ​വ് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ കൈ​ക്കു​ഞ്ഞു​മാ​യി ഓ​ട്ടോ​യി​ൽ ഒ​രു ബേ​ക്ക​റി​യി​ൽ എ​ത്തി. ഇ​വി​ടെ നി​ന്നു ല​ഡു ഉ​ൾ​പ്പെ​ടെ 50 രൂ​പ​യ്ക്ക് താ​ഴെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ഓ​ട്ടോ​യി​ൽ മ​ട​ങ്ങി. പി​റ്റേ​ന്ന് രാ​വി​ലെ 10 ആ​യ​പ്പോ​ൾ താ​ങ്ക​ളു​ടെ ക​ട​യി​ൽ നി​ന്നു വാ​ങ്ങി​യ ല​ഡു ക​ഴി​ച്ച ത​ന്‍റെ കു​ട്ടി​ക്ക് ഛർ​ദി​യും വ​യ​റ്റി​ള​ക്ക​വും ഉ​ണ്ടാ​യെ​ന്നും ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​യ​തി​ന്‍റെ ഓ​ട്ടോ ചാ​ർ​ജും ചി​കി​ത്സാ ചെ​ല​വും വേ​ണ​മെ​ന്ന് ക​ട​യു​ട​മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ൽ ഭ​ര​ണ ക​ക്ഷി​യി​ൽ​പ്പെ​ട്ട​വ​ർ ഇ​ട​പെടു​ക​യും പ്ര​ശ്നം രൂ​ക്ഷ​മാ​കാ​തി​രി​ക്കാ​ൻ ക​ട​യു​ട​മ 2000രൂ​പ ഇ​വ​ർ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു. പി​റ്റേ​ന്ന് ക​ട​യു​ട​മ​യ്ക്ക് സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ ആ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കേ​സ് ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഭീ​ഷ​ണി. മൊ​ത്ത വി​ത​ര​ണ​ക്കാ​ര​ൻ ഇ​ക്കാ​ര്യം മു​ണ്ട​ക്ക​യ​ത്തു​ള്ള വ്യാ​പാ​രി​ക​ളോ​ട് പ​റ​യു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ഈ ​സ്ത്രീ ഇ​ത്ത​ര​ത്തി​ൽ പ​ല ക​ട​ക​ളി​ൽ നി​ന്നും ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

മി​ക്സ​്ച​റും, റെ​സ്കും എ​ണ്ണ​യി​ൽ വ​റു​ത്ത വ​ട​യും ക​ഴി​ച്ച​താ​ണ് രോ​ഗം ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു​വെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. വ്യാ​പാ​രി​ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​ൽ ഓ​ട്ടോ​ക്കാ​ര​നും യു​വ​തി​യും പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നും ഇ​ത്ത​രം ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​ട്ടു​ണ്ട്.

Related posts