പരിശോധനകള്‍ ഇല്ല! രാത്രികാല തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍; പഴകിയ ഭക്ഷണം നല്‍കുന്നതായും പരാതി

പ​ത്ത​നാ​പു​രം: രാ​ത്രി​കാ​ല ത​ട്ടു​ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍. ​പ​രി​ശോ​ധ​ന​ക​ളോ ന​ട​പ​ടി​യോ എ​ടു​ക്കാ​തെ വ​കു​പ്പു​ക​ള്‍.​മേ​ഖ​ല​യി​ല്‍ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ന്നി​ട്ട് നാ​ളു​ക​ളേ​റെ​യാ​കു​ന്നു.​ പ​ത്ത​നാ​പു​രം, കു​ന്നി​ക്കോ​ട് മേ​ഖ​ല​ക​ളി​ല്‍ ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം ത​ട്ടു​ക​ട​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല സീ​സ​ണ്‍ പ്ര​മാ​ണി​ച്ച് പ​ത്തോ​ളം ക​ട​ക​ള്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്ക​കം ആ​രം​ഭി​ച്ചി​ട്ട് ഉ​ണ്ട്. ​എ​ന്നാ​ല്‍ ഇ​തി​ല്‍ അ​ഞ്ചി​ല്‍ താ​ഴേ എ​ണ്ണ​ത്തി​ന് മാ​ത്ര​മേ അം​ഗീ​കാ​ര​മു​ള്ളൂ എ​ന്ന​താ​ണ് സ​ത്യാ​വ​സ്ഥ.​ പ​ഴ​കി​യ വ​സ്തു​ക്ക​ളും എ​ണ്ണ​യും ഉ​പ​യോ​ഗി​ച്ച് തി​ക​ച്ചും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ട്ടു​ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം.​ മ​ലി​ന​മാ​യ ജ​ല​വും തു​റ​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ലു​ള്ള പാ​ച​ക​വു​മാ​ണ് ക​ട​ക​ളി​ല്‍ ഉ​ള്ള​ത്.​

ഇ​തി​ന് പി​ന്നാ​ലെ പ​ഴ​കി​യ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.​ ക​ട​ക​ള്‍ എ​ല്ലാം ത​ന്നെ താ​ല്‍​ക്കാ​ലി​ക സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ക്കു​ന്ന​വ​യാ​ണ്.​ ആ​റ് മാ​സ​ത്തി​ന് മു​ന്‍​പാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ പ​ട്ട​ണ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റേയും ഭ​ക്ഷ്യ​സു​ര​ക്ഷ​വ​കു​പ്പി​ന്‍റേ​യും പ​രി​ശോ​ധ​ന ന​ട​ന്ന​ത്.​

അ​ത് പ​ക​ലാ​യ​തി​നാ​ല്‍ ത​ന്നെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നി​ല്ല.​ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് കൂ​ടി സ​ഹ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ രാ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ക്കു​വെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു. ​എ​ന്നാ​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​വ​ശ്യ​മാ​യ വാ​ഹ​ന​ത്തി​ന്‍റേ​യും മ​റ്റ് സാ​മ​ഗ്രി​ക​ളു​ടെ​യും പോ​രാ​യ്മ ചൂ​ണ്ടി​ക്കാ​ട്ടി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ത​യാ​റ​ല്ല.​

ഒ​രു വ​ര്‍​ഷം മു​ന്‍​പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ത​ട്ടു​ക​ട​ക്കാ​ര്‍ വ​കു​പ്പ് ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നും നോ​ട്ടീ​സ് കൈ​പ​റ്റാ​ന്‍ ത​യാ​റാ​യി​ല്ല.​ ഇ​തെ​തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.​ പ​ഞ്ചാ​യ​ത്തി​ന്‍റേയോ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റേയോ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം.

Related posts