മാ​മ്പ​ഴം ചോ​ദി​ച്ചെ​ത്തി വയോധികയു​ടെ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സ്; പ്രതികളുടേത് വീട് നേരത്തെ കണ്ടെത്തി മോഷണം നടത്തുന്ന രീതി

ഉ​ഴ​വൂ​ര്‍: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വയോധികയു​ടെ വീ​ട്ടി​ല്‍ മാ​മ്പ​ഴം ചോ​ദി​ച്ചെ​ത്തി ഇ​വ​രു​ടെ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ മൂ​ന്നു പേ​രെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തൊ​ടു​പു​ഴ വെ​ള്ളി​യാ​മ​റ്റം കൊ​ള്ളി​യി​ല്‍ അ​ജേ​ഷ് (39), പാ​ല​ക്കാ​ട് പെ​രി​ങ്ങോ​ട്ടു​കു​റി​ശി ചൂ​ര​ന്നൂ​ര്‍ ന​രി​യി​ട​കു​ണ്ടി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ (57), തൊ​ടു​പു​ഴ കാ​ഞ്ഞാ​ര്‍ ഞൊ​ടി​യ​പ​ള്ളി​ല്‍ ജോ​മേ​ഷ് ജോ​സ​ഫ് (38) എ​ന്നി​വ​രെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ജേ​ഷും സു​ഹൃ​ത്താ​യ അ​ഷ്‌​റ​ഫും ക​ഴി​ഞ്ഞ 25ന് ​ഉ​ച്ച​യോ​ടെ സ്‌​കൂ​ട്ട​റി​ല്‍ ഉ​ഴ​വൂ​ര്‍ പെ​രു​ന്താ​നം ഭാ​ഗ​ത്തു​ള്ള വയോധികയു​ടെ വീ​ട്ടി​ലെ​ത്തി സി​റ്റൗ​ട്ടി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന വയോധിക​യോ​ട് മാമ്പ​ഴം ഇ​രി​പ്പു​ണ്ടോ എ​ന്ന് ചോ​ദി​ച്ചു.

ഇ​തു എ​ടു​ക്കാ​ന്‍ ഇ​വ​ര്‍ അ​ക​ത്തു​പോ​യ സ​മ​യം അ​ജേ​ഷ് വയോധികയു​ടെ പി​ന്നാ​ലെ ചെ​ന്ന് ഇ​വ​രെ ബ​ലം​പ്ര​യോ​ഗി​ച്ച് ക​ട്ടി​ലി​ലേ​ക്ക് ത​ള്ളി​യി​ട്ട് ഇ​വ​രു​ടെ കൈ​യി​ല്‍ കി​ട​ന്നി​രു​ന്ന ആ​റു വ​ള​ക​ളും ര​ണ്ടു മോ​തി​ര​വും ബ​ല​മാ​യി ഊ​രി​യെ​ടു​ത്തു. തു​ട​ർ​ന്ന് പു​റ​ത്ത് പ​രി​സ​രം നി​രീ​ക്ഷി​ച്ച് നി​ന്നി​രു​ന്ന അ​ഷ്‌​റ​ഫി​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെത്തുട​ര്‍​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​ഷ്‌​റ​ഫി​നെ​യും സ്വ​ര്‍​ണം വി​ല്‍​ക്കാ​ന്‍ സ​ഹാ​യി​ച്ച ലി​ബി​ന്‍ ബെ​ന്നി​യെ​യും പി​ടി​കൂ​ടി.

തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളാ​യ അ​ജേ​ഷി​നെ​യും മോ​ഷ​ണ​മു​ത​ല്‍ വി​ല്‍​ക്കാ​ന്‍ സ​ഹാ​യി​ച്ച രാ​മ​ച​ന്ദ്ര​നെ​യും തി​രു​പ്പ​തി​യി​ല്‍​നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ മോ​ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച സ്‌കൂ​ട്ട​ര്‍ അ​ജേ​ഷും ജോ​മേ​ഷ് ജോ​സ​ഫും ചേ​ര്‍​ന്നു പാ​ലാ​യി​ല്‍​നി​ന്നു മോ​ഷ്ടി​ച്ച​താ​യി​രു​ന്നു.

ഇ​വ​ര്‍ ക​വ​ര്‍​ച്ച​യ്ക്ക് കു​റ​ച്ചു​നാ​ള്‍ മു​മ്പ് ഉ​ഴ​വൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ന്‍​സ​ര്‍ ചി​കി​ത്സാ ചാ​രി​റ്റി​യു​ടെ പേ​രി​ല്‍ പി​രി​വി​ന് ചെ​ന്നി​രു​ന്നു. ഇ​ത്ത​ര​ത്തി​ലാ​ണ് ക​വ​ര്‍​ച്ച​യ്ക്കാ​യി വീ​ടു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

അ​ജേ​ഷി​ന് പാ​ല​ക്കാ​ട്, മീ​നാ​ക്ഷി​പു​രം, ഒ​റ്റ​പ്പാ​ലം, പ​ള്ളി​ക്ക​ത്തോ​ട്, ന​ട​ക്കാ​വ്, കാ​ഞ്ഞാ​ര്‍, കോ​യ​മ്പ​ത്തൂ​ര്‍ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളു​ണ്ട്. എ​സ്എ​ച്ച്ഒ കെ.​പി. ടോം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment