ബി​ജെ​പി​യെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ത​ല​യ​ടി​ച്ച് പൊ​ട്ടി​ക്കുന്നു; രാ​ഹു​ൽ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ര​ട്ട നി​ല​പാ​ടെന്ന് വി.​ഡി.​ സ​തീ​ശ​ൻ


കൊ​ച്ചി: രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ര​ട്ട നി​ല​പാ​ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

ഒ​രു വ​ശ​ത്ത് രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്തു​ണ​യെ​ന്ന് പ​റ​യു​ക​യും മ​റു​വ​ശ​ത്ത് പ്ര​തി​ഷേ​ധ​ക്കാ​രെ ക്രൂ​ര​മാ​യി വേ​ട്ട​യാ​ടു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ സം​സ്ഥാ​ന​ത്ത് രാ​ഹു​ലി​നെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌‌​യു- യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ത​ല​യ​ടി​ച്ച് പൊ​ട്ടി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ അ​റി​വോ​ടെ​യാ​ണ് ഈ ​ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​ത്. ന​രേ​ന്ദ്ര​മോ​ദി​യെ സ​ന്തോ​ഷി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണ്.

ഒ​രു വ​ശ​ത്ത് രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​നു​കൂ​ല​മാ​യ പ്ര​സ്താ​വ​ന ന​ൽ​കു​ക​യും മ​റു​വ​ശ​ത്ത് ബി​ജെ​പി​യെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ത​ല​യ​ടി​ച്ച് പൊ​ട്ടി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നു സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment