തീ​റ്റ​പ്പാ​ക്ക​ൻ, ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​ന്നു; നായകൻ ബിജു സോപാനം

bijusopanam0407

മി​ക​ച്ച നാ​ട​ക​ത്തി​നും, ന​ട​നു​മു​ള്ള 2009-ലെ ​സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ രാ​ജ​ൻ കി​ഴ​ക്ക​നേ​ല യു​ടെ വി​ശ​പ്പി​ന്‍റെ പു​ത്ര​ൻ എ​ന്ന നാ​ട​കം സി​നി​മ​യാ​കു​ന്നു. 500-ൽ ​പ​രം സ്റ്റേ​ജു​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സു കീ​ഴ​ട​ക്കി​യ ഈ ​നാ​ട​കം തീ​റ്റ​പ്പാ​ക്ക​ൻ എ​ന്ന പേ​രി​ലാ​ണ് സി​നി​മ​യാ​കു​ന്ന​ത്.

രാ​ജ​സേ​ന​ൻ, ഹ​രി​കു​മാ​ർ എ​ന്നി​വ​രു​ടെ സം​വി​ധാ​യ​ക സ​ഹാ​യി​യാ​യി​രു​ന്ന വേ​ണു കു​ള​മ​ട​യി​ൽ ആ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. രാ​ജ​ൻ കി​ഴ​ക്ക​നേ​ല ത​ന്നെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്നു. കാ​വാ​ല​ത്തി​ന്‍റെ പ്ര​ഥ​മ ശി​ഷ്യന്മാ​രി​ൽ ഒ​രാ​ളും, ഫ്ള​വേ​ഴ്സ് ടി.​വി.​യി​ലൂ​ടെ ഹി​റ്റാ​യ ​ഉ​പ്പും മു​ള​കും സീ​രി​യ​ലി​ലെ ബാ​ലു​വി​നെ അ​വ​ത​രി​പ്പി​ച്ച് പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ന​ട​നാ​യി മാ​റി​യ ബി​ജു സോ​പാ​നം ആ​ണ് തീ​റ്റ​പ്പാ​ക്ക​നി​ലെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യ പാ​ക്ക​ര​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സൈ​റ ഭാ​നു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ബി​ജു സോ​പാ​നം ആ​ദ്യ​മാ​യാണ് ഒ​രു ചി​ത്ര​ത്തി​ൽ നാ​യ​കവേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ചി​ത്രീ​ക​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ല്ല​ത്ത് പു​രോ​ഗ​മി​ക്കു​ന്നു. ശാ​പ്പാ​ട് രാ​മ​നാ​യ പാ​ക്ക​ര​ന്‍റെ ക​ഥ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ് സം​വി​ധാ​യ​ക​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. -അ​യ്മ​നം സാ​ജ​ൻ

Related posts