സോ​ഡ കു​ടി​ക്കാ​നെ​ത്തി വ​യോ​ധി​ക​യു​ടെ മാ​ല മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

ക​ടു​ത്തു​രു​ത്തി: സോ​ഡ കു​ടി​ക്കാ​നെ​ത്തി ക​ട​യു​ട​മ​യാ​യ വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​യാ​ളെ പി​ടി​കൂ​ടി. ത​ല​യോ​ല​പ്പ​റ​മ്പ് പൊ​തി പു​ളി​ക്ക​ല്‍ ബി​ജോ പി. ​ജോ​സി(40) നെ​യാ​ണു പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് 12.30ന് ​ആ​യാം​കു​ടി എ​രു​മ​ത്തു​രു​ത്ത് അ​മ്പാ​ട്ടു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ട ന​ട​ത്തു​ന്ന പു​ത്ത​ന്‍​പു​ര​യി​ല്‍ സു​മ​തി​യ​മ്മ (78) യു​ടെ ഒ​ന്ന​ര പ​വ​ന്‍റെ സ്വ​ര്‍​ണ മാ​ല​യാ​ണ് ഇ​യാ​ള്‍ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.

ചു​വ​ന്ന സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വ് ജ​ല അ​ഥോ​റി​റ്റി​യി​ലെ ജോ​ലി​ക്കാ​ര​നാ​ണെ​ന്നും പൈ​പ്പ് പൊ​ട്ടി​യ​തു ന​ന്നാ​ക്കാ​നെ​ത്തി​യ​താ​ണെ​ന്നും പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണു സോ​ഡ ആ​വ​ശ്യ​പ്പെ​ട്ട​ത്. തൊ​പ്പി​യും ക​ണ്ണ​ട​യും മാ​സ്കും ധ​രി​ച്ചി​രു​ന്ന ഇ​യാ​ള്‍ മാ​സ്ക് കു​റ​ച്ച് മാ​റ്റി സോ​ഡാ കു​ടി​ച്ച​ശേ​ഷം കു​പ്പി തി​രി​കെ ന​ല്‍​കു​ക​യും ഒ​രു സെ​ല്‍​ഫി എ​ടു​ക്കാ​മെ​ന്നു ക​ട​യു​ട​മ​യോ​ടു പ​റ​യു​ക​യും ചെ​യ്തു.

സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ സ​മ്മ​തി​ക്കാ​തി​രു​ന്ന ക​ട​യു​ട​മ കു​പ്പി​യെ​ടു​ത്തു താ​ഴെ ഇ​രു​ന്ന സോ​ഡാ​പ്പെ​ട്ടി​യി​ലേ​ക്കു വ​യ്ക്കു​ന്ന​തി​നി​ടെ​യി​ല്‍ മാ​ല പൊ​ട്ടി​ച്ചു സ്കൂ​ട്ട​റി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടി ക​ട​യി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ടു​ത്തു​രു​ത്തി എ​സ്ഐ സി.​ആ​ര്‍. സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment