പാ​ക്കി​സ്ഥാ​നി​ൽ ക​ന​ത്ത മ​ഴ; മ​ര​ണം 35

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി. മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. 50ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഇ​വി​ടെ ക​ന​ത്ത മ​ഴ​യാ​ണ്.

മ​ഴ​യി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. പ​ല​യി​ട​ത്തും മ​ണ്ണി​ടി​ഞ്ഞ് റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ മാ​ത്രം 30 പേ​ർ മ​രി​ച്ചു. തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു. ഇ​വി​ടെ​നി​ന്ന് പ​തി​നാ​യി​ര​ത്തി​ലേ​റെ​പ്പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. എ​ഴു​ന്നൂ​റോ​ളം വീ​ടു​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment