ബൈ​ക്കി​ൽ​ ക​റ​ങ്ങി മൊ​ബൈ​ൽഫോ​ൺ പി​ടി​ച്ചു​പ​റി​ക്കും; കായംകുളത്തെ കുട്ടിക്കള്ളൻമാരെ കുടുക്കി പോലീസ്

കാ​യം​കു​ളം: ബൈ​ക്കി​ൽ​ ക​റ​ങ്ങി മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചുപ​റി​ക്കു​ന്ന യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പ​ത്തി​യൂ​ർ എ​രു​വ കു​ട്ടേ​ത്ത് തെ​ക്ക​തി​ൽ ബി​ലാ​ദ് (20), കീ​രി​ക്കാ​ട് തെ​ക്കു​മു​റി​യി​ൽ എ​രി​യ​പു​റ​ത്ത് വീ​ട്ടി​ൽ ഷി​ഹാ​സ് (20), പ​ത്തി​യൂ​ർ എ​രു​വ വ​ലി​യ​ത്ത് കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ അ​ജിം​ഷാ (20) എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഓ​ച്ചി​റ- ചൂ​നാ​ട് റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം ആറിന് കെഎൽ 23- 9874 ​ന​മ്പ​ർ മോ​ട്ട​ർ​സൈ​ക്കി​ളി​ൽ എ​ത്തി​യ സം​ഘം കൃ​ഷ്ണ​പു​രം മു​ള​വേ​ലി​ൽ വ​ട​ക്ക​തി​ൽ ആ​ദി​ത്യ​ൻ (17) സൈ​ക്കി​ൾ ച​വി​ട്ടി വ​രു​മ്പോ​ൾ ബൈ​ക്ക് കു​റു​കെ നിർത്തി ആ​ദി​ത്യ​നെ ത​ട​ഞ്ഞു ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 28,000 രൂ​പ വി​ലവ​രു​ന്ന സാം​സംഗ് ക​മ്പ​നി​യു​ടെ എ52 മോ​ഡ​ൽ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ർ നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചു​പ​റി​ച്ച​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ജ​യ്നാ​ഥി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ് ഐ ​ഉ​ദ​യ​കു​മാ​ർ.​വി , പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദീ​പ​ക്. ജി, ​ഷാ​ജ​ഹാ​ൻ, സ​ബീ​ഷ്, ഫി​റോ​സ് എ.​എ​സ്, മു​ഹ​മ്മ​ദ് ഷാ​ൻ, ദീ​പ​ക് വാ​സു​ദേ​വ​ൻ, സു​ന്ദ​രേ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment