സെക്കന്‍റ് ഷോയ്ക്ക് അനുമതിയില്ല; ദി പ്രീസ്റ്റ് നാലിന് എത്തില്ല

മ​മ്മൂ​ട്ടി ചി​ത്രം ദി ​പ്രീ​സ്റ്റി​ന്‍റെ റി​ലീ​സ് മാ​റ്റി​വ​ച്ചു. തി​യ​റ്റ​റു​ക​ളി​ല്‍ സെ​ക്ക​ന്‍റ് ഷോ​യ്ക്ക് ഉ​ള്ള അ​നു​മ​തി സ​ര്‍​ക്കാ​ര്‍ നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ചി​ത്രം ഉ​ട​നെ റി​ലീ​സ് ചെ​യ്യേ​ണ്ട​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​രു​മാ​നി​ച്ച​ത്.

മാ​ര്‍​ച്ച് നാ​ലി​നാ​യി​രു​ന്നു ചി​ത്രം തി​യ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

മ​മ്മൂ​ട്ടി​യും മ​ഞ്ജു​വാ​ര്യ​രും പ്ര​ധാ​ന​വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ നി​ഖി​ല , ബേ​ബി മോ​ണി​ക്ക, ക​രി​ക്ക് ഫെ​യിം അ​മേ​യ, വെ​ങ്കി​ടേ​ഷ്, ജ​ഗ​ദീ​ഷ്, ടി ​ജി ര​വി, ര​മേ​ശ് പി​ഷാ​ര​ടി, ശി​വ​ദാ​സ് ക​ണ്ണൂ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ഫി​ന്‍ ടി ​ചാ​ക്കോ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യും ആ​ർ​ഡി ഇ​ല്ലു​മി​നേ​ഷ​ന്‍​സ് പ്ര​സ​ന്‍​സി​ന്‍റെ​യും ബാ​ന​റി​ല്‍ ആ​ന്‍റോ ജോ​സ​ഫും,ബി ​ഉ​ണ്ണി​കൃ​ഷ്ണ​നും വി .​എ​ന്‍ ബാ​ബു​വും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. .

Related posts

Leave a Comment