തിരുനക്കര പകൽപ്പൂരം; 15ന് കൊടിയേറി 24ന് സമാപിക്കും;  20ന് നടക്കുന്ന പകൽപ്പൂരത്തിൽ 22 ആ​ന​ക​ൾ  പ​ങ്കെ​ടു​ക്കും

കോ​ട്ട​യം: തി​രു​ന​ക്ക​ര ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്രോ​ത്സ​വം 15ന് ​കൊ​ടി​യേ​റി 24ന് ​ആ​റാ​ട്ടോ​ടെ സ​മാ​പി​ക്കും. 20നാ​ണ് പ്ര​സി​ദ്ധ​മാ​യ പ​ക​ൽ​പ്പൂ​രം. 22നു ​വ​ലി​യ​വി​ള​ക്ക്. 23നു ​പ​ള്ളി​വേ​ട്ട. എ​ട്ടു ദി​വ​സം ഉ​ത്സ​വ​ബ​ലി. 15നു ​രാ​ത്രി ഏ​ഴി​നു ത​ന്ത്രി താ​ഴ്മ​ണ്‍​മ​ഠം ക​ണ്ഠ​ര​ര് മോ​ഹ​ന​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ് ന​ട​ക്കും. എ​ട്ടി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​സി. രാ​മാ​നു​ജം അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും. പൂ​യം തി​രു​നാ​ൾ ഗൗ​രി പാ​ർ​വ​തി ഭാ​യി ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്കു​മാ​ർ, ദേ​വ​സ്വം ബോ​ർ​ഡ് മെ​ന്പ​ർ കെ.​പി. ശ​ങ്ക​ര​ദാ​സ്, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ഡോ. ​പി.​ആ​ർ. സോ​ന, വി.​എ​ൻ. വാ​സ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് 9.30നു ​ഗാ​ന​മേ​ള.

16നു ​രാ​ത്രി 9.30നു ​ക​ഥ​ക​ളി, ന​ള​ച​രി​തം, ഒ​ന്നാം ദി​വ​സം-​ക​ലാ​മ​ണ്ഡ​ലം ഗോ​പി ന​ള​നാ​യി വേ​ഷ​മി​ടും. 17നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു താ​യ​ന്പ​ക, ഭ​ക്തി​ഗാ​ന​മേ​ള, സം​ഗീ​ത​സ​ദ​സ്, പ​ത്തി​നു ക​ഥ​ക​ളി-​ബ​ക​വ​ധം. 18നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു താ​യ​ന്പ​ക, തു​ട​ർ​ന്നു കോ​ലാ​ട്ടം, ചെ​ന്നൈ വീ​ര​മ​ണി രാ​ജു​വി​ന്‍റെ ഭ​ക്തി​ഗാ​ന​മേ​ള, 10നു ​ക​ഥ​ക​ളി-​ല​വ​ണാ​സു​ര​വ​ദം. 19നു ​രാ​വി​ലെ 10.30നു ​ആ​ന​യൂ​ട്ട്, വൈ​കു​ന്നേ​രം നാ​ലി​നു ഇ​ര​ട്ട താ​യ​ന്പ​ക, ആ​റി​നു കാ​ഴ്ച​ശ്രീ​ബ​ലി, രാ​ത്രി ഒ​ന്പ​തി​നു ഗാ​ന​മേ​ള.

20നു ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു പകൽ പൂ​രം​ ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു ഭ​ദ്ര​ദീ​പം തെ​ളി​ക്കും. തു​ട​ർ​ന്നു ചൊ​വ്വ​ല്ലൂ​ർ മോ​ഹ​ന​ൻ നാ​യ​ർ, ഗു​രു​വാ​യൂ​ർ ക​മ​ൽ​നാ​ഥ്, ക​ലാ​മ​ണ്ഡ​ലം പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​രു​ടെ പ്രാ​മാ​ണി​ത്വ​ത്തി​ൽ മേ​ജ​ർ​സെ​റ്റ് പാ​ണ്ടി​മേ​ളം. 22 ആ​ന​ക​ൾ പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്നു കു​ട​മാ​റ്റം. രാ​ത്രി ഒ​ന്പ​തി​നു സം​ഗീ​ത സ​ദ​സ്, പ​ത്തി​നു ഗാ​ന​മേ​ള എ​ന്നി​വ ന​ട്ക്കും.

21നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു വ​യ​ലി​ൻ ഫ്യൂ​ഷ​ൻ, ആ​റി​നു കാ​ഴ്ച​ശ്രീ​ബ​ലി, രാ​ത്രി ഒ​ന്പ​തി​നു ഗാ​ന​മേ​ള. 22നു ​വ​ലി​യ വി​ള​ക്ക് ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ, ആ​റി​നു കാ​ഴ്ച​ശ്രീ​ബ​ലി, തു​ട​ർ​ന്നു ദേ​ശ​വി​ള​ക്ക്, 10.30നു ​ഡാ​ൻ​സ്, 11 വ​ലി​യ വി​ള​ക്ക് എ​ന്നി​വ ന​ട​ക്കും.

23നു ​വൈ​കു​ന്നേ​രം 53.0നു ​തി​രു​വാ​തി​ര​ക​ളി, 5.30നു ​കാ​ഴ്ച​ശ്രീ​ബ​ലി, രാ​ത്രി 8.30നു ​പി. ജ​യ​ച​ന്ദ്ര​ന്‍റെ ഗാ​ന​മേ​ള, ഒ​ന്നി​നു പ​ള്ളി​വേ​ട്ട എ​ഴു​ന്ന​ള്ളി​പ്പ്. ആ​റാ​ട്ടു ദി​വ​സ​മാ​യ 24നു ​രാ​വി​ലെ ആ​റാ​ട്ടു ക​ട​വി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​പ്പ്, 11നു ​ആ​റാ​ട്ട് സ​ദ്യ, രാ​ത്രി ഏ​ഴി​നു സ​മാ​പ​ന​സ​മ്മേ​ള​നം ക​ള​ക്ട​ർ ബി.​എ​സ്. തി​രു​മേ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഭാ സു​രേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 8.30നു ​സം​ഗീ​ത​ക​ച്ചേ​രി, പു​ല​ർ​ച്ചെ ര​ണ്ടി​ന് ആ​റാ​ട്ട് എ​തി​രേ​ൽ​പ്പ്, അ​ഞ്ചി​നു കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കും.

Related posts