ബൂ​ട്ടി​ട്ട കാ​ലു​ക​ൾ തി​രു​വാ​തി​രക​ളി​യു​ടെ ചു​വ​ടു​ക​ളി​ലേ​ക്ക് മാ​റി; വേ​റി​ട്ട ഓ​ണ​ക്കാ​ഴ്ച​യാ​യി പു​രു​ഷ പോ​ലീ​സു​കാ​രു​ടെ തി​രു​വാ​തി​ര​ക്ക​ളി

തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷം പു​രു​ഷ പോ​ലീ​സു​കാ​രു​ടെ തി​രു​വാ​തി​രക​ളി​കൊ​ണ്ട് വേ​റി​ട്ട​താ​യി. സ്ത്രീ​ക​ൾ ക​ളം നി​റ​യു​ന്ന തി​രു​വാ​തി​ര​ക്ക​ളി​ക്ക് പു​രു​ഷ കേ​സ​രി​ക​ൾ ചു​വ​ടു വെ​ച്ച​പ്പോ​ൾ കൊ​ടു​ങ്ങ​ല്ലൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ന് ച​ന്തം കൂ​ടി .

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വാ​തി​ര​ക്ക​ളി അ​വ​ത​രി​പ്പി​ച്ച​ത് എ​സ്‌സിപിഒ മു​ത​ല്‍ എ​സ്​ഐ​മാ​ര്‍ വ​രെ​യു​ള്ള പു​രു​ഷ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു. ബൂ​ട്ടി​ട്ട കാ​ലു​ക​ൾ തി​രു​വാ​തി​ര ക​ളി​യു​ടെ ലാ​സ്യ ചൂ​ടു​ക​ളി​ലേ​ക്ക് വ​ഴി​മാ​റി. ലാ​ത്തി​യേ​ന്തു​ന്ന കൈ​ക​ളി​ൽ മു​ദ്ര​ക​ൾ വി​ട​ർ​ന്നു.

എ​സ്​ഐ​മാ​രാ​യ ജോ​ബി, സെ​ബി, ജി​മ്പി​ള്‍, സാ​ജ​ന്‍, ജെ​യ്സ​ന്‍, എ​എ​സ്ഐ മാ​രാ​യ ബാ​ബു, റെ​ജി, ജ​ഗ​ദീ​ഷ്, എ​സ്‌സിപിഒ ജാ​ക്സ​ണ്‍ എ​ന്നി​വ​രാ​യി​രു​ന്നു തി​രു​വാ​തി​രക​ളി​യി​ലെ പോ​ലീ​സ് ആ​ൺ പ​ട.
ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ട​കം, വ​ടം വ​ലി, കാ​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ അ​ഖി​ൽ ചാ​യ​ക്കൂ​ട്ട് കൊ​ണ്ടൊ​രു​ക്കി​യ മ​ഹാ​ബ​ലി​യു​ടെ രൂ​പ​വും ആ​ഘോ​ഷ​ത്തി​ന് മാ​റ്റ് കൂ​ട്ടി. ഡി​വൈ​എ​സ്പി സ​ലീ​ഷ് എ​ൻ.​ശ​ങ്ക​ര​ൻ, സി​ഐ ഇ.​ആ​ർയ ബൈ​ജു, എ​സ്ഐ ഹ​രോ​ൾ​ഡ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഓ​ണാ​ഘോ​ഷം.

Related posts

Leave a Comment