എൻട്രൻസ് കോച്ചിംഗ് സമ്മർദം; 4 മണിക്കൂറിനുള്ളിൽ 2 ആത്മഹത്യകൾ; 2022-ൽ 15 ആത്മഹത്യകൾ നടന്നപ്പോൾ 2023ൽ ആത്മഹത്യകൾ 23എണ്ണം

രാജസ്ഥാനിലെ കോട്ടയിലെ എൻട്രൻസ് കോച്ചിംഗ് സെന്‍ററിൽ നാല് മണിക്കൂറിനുള്ളിൽ നടന്നത് രണ്ട് ആത്മഹത്യകൾ. ഈ വർഷം ആകെ 23  മരണങ്ങളാണ് സംഭവിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള അവിഷ്‌കർ ഷാംബാജി കാസ്‌ലെ (17), ബിഹാറിൽ നിന്നുള്ള ആദർശ് രാജ് (18) എന്നിവരാണ് ഞായറാഴ്ച നഗരത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മരിച്ചത്. 

ഒരാൾ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്ന് ചാടിയും, മറ്റെയാൾ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്‍റിലുമാണ് തൂങ്ങിയുമാണ് ആത്മഹത്യ ചെയ്തത്. ഇതോടെ 2023ൽ 23 ആത്മഹത്യകൾ ഇതിനകം തന്നെ സംഭവിച്ചു. 

കോവിഡിന് ശേഷം ആത്മഹത്യകളുടെ എണ്ണം 60 ശതമാനമായി വർധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദ്യാർഥികളുടെ മരണങ്ങളുടെ നിരക്ക് നിയന്ത്രിക്കുന്നതിന് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും രക്ഷിതാക്കളുടെയും സമീപനത്തിൽ മാറ്റം ആവശ്യമാണെന്ന് കോട്ട മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ ഭരത് സിംഗ് ഷെഖാവത്ത് പറഞ്ഞു. 

ലോക്ക്ഡൗൺ സമയത്ത് വിദ്യാർഥികൾ വീട്ടിലായിരുന്നതിനാൽ അവർക്ക് കുടുംബത്തിന്‍റെ പിന്തുണ ലഭിച്ചിരുന്നു. അതിനാൽ ഇവർക്ക് സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ തിരിച്ചെത്തിയതോടെ വീണ്ടും പഴയ അവസ്ഥയിലേക്ക് കാര്യങ്ങൾ തിരിച്ചെത്തി. 

ഓരോ വർഷവും രണ്ട് ലക്ഷത്തിലധികം വിദ്യാർഥികളാണ്  മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നതിനായി കോട്ടയിലേക്ക് എത്തുന്നത്. ഈയിടെയായി വിദ്യാർഥികളുടെ ആത്മഹത്യകൾ വർദ്ധിച്ചതിനെത്തുടർന്ന് അടുത്ത രണ്ട് മാസത്തേക്ക് പതിവ് പരീക്ഷകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികാരികൾ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളോട് ആവശ്യപ്പെട്ടു.

വർധിച്ച് വരുന്ന ആത്മഹത്യകളെ തടയാൻ കോട്ടയിലെ എല്ലാ ഹോസ്റ്റലുകളിലും പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങളിലും സ്പ്രിംഗ് -ലോഡഡ് ഫാനുകൾ സ്ഥാപിച്ചിരുന്നു. ഹോസ്റ്റലുകളുടെ ബാൽക്കണികളിലും ലോബിക‍ളിലും വലകളും കെട്ടിയിരുന്നു. 

 

 

.

 

 

 

 

 

 

 

 



 

Related posts

Leave a Comment