തൊടുപുഴയിലെ ഏഴുവയസുകാരന്റെ മരണത്തില്‍ അമ്മയെ രക്ഷിക്കാന്‍ ശ്രമങ്ങള്‍, യുവതിയുടെ അമ്മ ഭരണപക്ഷ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍, ബിജുവിന്റെ മരണത്തില്‍ ദളിത് സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

തൊടുപുഴയില്‍ ഏഴുവയസുകാരന്‍ മാതാവിന്റെ സുഹൃത്തായ അരുണ്‍ ആനന്ദിനാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയെ രക്ഷിച്ചെടുക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ സജീവം. യുവതിക്കെതിരേ കേസെടുക്കാന്‍ പോലും തയാറാകാത്ത പോലീസ് ഇവരുടെ ഭര്‍ത്താവ് ബിജു ബാബുവിന്റെ ദുരൂഹമരണം പോലും അന്വേഷിക്കാന്‍ മടിക്കുകയാണ്.

തൊടുപുഴയിലെ യുവതിയുടെ അമ്മ ഇടതുപക്ഷവുമായി അടുത്തു നില്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകയാണ്. ഭരണപക്ഷത്തെ നേതാക്കളുമായി ഇവര്‍ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധങ്ങളാണ് യുവതിയെ രക്ഷിക്കാനുള്ള പിടിവള്ളിയാകുന്നത്. യുവതിയുടെ മനോനില തെറ്റിയെന്നും അവരെ മാപ്പുസാക്ഷിയാക്കിയാലേ ഈ കേസില്‍ അരുണ്‍ ശിക്ഷിക്കപ്പെടുകയുള്ളുവെന്നുമാണ് അന്വേഷണസംഘം സമര്‍ഥിക്കുന്നത്.

പോലീസ് ബിജുവിന്റെ മരണവും അന്വേഷിക്കാതിരുന്നാല്‍ പ്രശ്‌നം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് ദളിത് സംഘടനകള്‍. ബിജുവിന്റെ വീട്ടുകാരും രണ്ടുംകല്പിച്ചു തന്നെയാണ്. ഭര്‍ത്താവ് ജീവിച്ചിരിക്കേ തന്നെ അരുണ്‍ ആനന്ദുമായി യുവതിക്ക് ബന്ധമുണ്ടെന്ന സംശയവും ഇതിന് ആസ്പദമായ ചില സംഭവങ്ങളും ഇന്ന് എഡിജിപിയെ കാണുന്ന ബിജുവിന്റെ ബന്ധുകള്‍ രേഖമൂലം അറിയിക്കും.

സമ്പന്ന കുടുംബത്തില്‍ തന്നെയാണ് യുവതി പിറന്നത്. പിതാവ് പ്രശസ്തനായ സിനിമ സംവിധായകന്‍. അമ്മ ടീച്ചര്‍. എന്നാല്‍ മകളുടെ കാര്യം ഇരുവരും മറന്നപ്പോള്‍ യുവതിയുടെ ബാല്യം അത്ര സുഖകരമായിരുന്നില്ല. മലയാള സിനിമയില്‍ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇപ്പോള്‍ കന്നഡ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വ്യക്തിയാണ് യുവതിയുടെ പിതാവ്. സംവിധായകന്‍, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള ഇയാള്‍ നിലവില്‍ ബെംഗളൂരുവിലാണ് താമസം.

കഴിഞ്ഞ മേയ് 23നാണ് യുവതിയുടെ ഭര്‍ത്താവായിരുന്ന ബിജു മരിക്കുന്നത്. ഉടുമ്പന്നൂരിലെ വീട്ടില്‍ വച്ച് രാവിലെ 10.30ഓടെ ഛര്‍ദിച്ച് കുഴഞ്ഞുവീണ ബിജുവിനെ യുവതിയാണ് തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. അയല്‍ക്കാരനായ വ്യക്തിയാണ് അന്ന് ഒപ്പം പോയിരുന്നത്. പോകുംവഴി യുവതിയുടെ മടിയില്‍ കിടന്നാണ് ബിജു മരിച്ചത്. ബിജു മരിച്ച് മൂന്നാംദിനം യുവതി അരുണിനൊപ്പം ജീവിക്കാനുള്ള ആഗ്രഹം ബന്ധുക്കളെ അറിയിച്ചു.

Related posts