നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്ത് ? തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ദ്യ അ​റ​സ്റ്റ് ശ​ര​ത്തി​ന്‍റേ​ത്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ സു​ഹൃ​ത്ത് ശ​ര​ത് ജി. ​നാ​യ​രെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റു ചെ​യ്തു ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലെ ആ​ദ്യ അ​റ​സ്റ്റാ​ണി​ത്. ഇ​യാ​ള്‍​ക്കെ​തി​രേ തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, തെ​ളി​വ് ഒ​ളി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​സി​ല്‍ വി​ഐ​പി​യെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന ശ​ര​ത് തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

ഇ​ന്ന​ലെ ആ​ലു​വ പോ​ലീ​സ് ക്ല​ബി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്ത​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ദി​ലീ​പി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ആ​ലു​വ​യി​ലെ സൂ​ര്യ ഹോ​ട്ട​ല്‍- ട്രാ​വ​ല്‍​സ് ഉ​ട​മ​യു​മാ​ണ് ശ​ര​ത്.

സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ദി​ലീ​പി​നെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി രം​ഗ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ശ​ര​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഊ​ട്ടി​യി​ലേ​ക്ക് പോ​യ ശ​ര​ത് മു​ന്‍​കൂ​ര്‍​ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ പ്ര​തി​ക​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ 2018 ന​വം​ബ​ര്‍ 15ന് ​ദി​ലീ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച​ത് ശ​ര​ത്താ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ള്‍ ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ശ​ര​ത് ആ​രാ​ണെ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നി​ല്ല.

ആ​ലു​വ​യി​ലെ ദി​ലീ​പി​ന്‍റെ വീ​ടാ​യ പ​ത്മ​സ​രോ​വ​ര​ത്തി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യം ദി​ലീ​പി​ന് കൈ​മാ​റി​യ ആ​റാ​മ​ന്‍ വി​ഐ​പി​യാ​ണെ​ന്നും ഇ​യാ​ളെ ക​ണ്ടാ​ല്‍ മാ​ത്ര​മേ തി​രി​ച്ച​റി​യാ​നാ​കു​വെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ത് ശ​ര​ത്താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

Related posts

Leave a Comment