പ്ര​ള​യ​ബാ​ധി​ത​ത​ർ​ക്ക് കേ​ന്ദ്രസ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​തി​ലും മൂ​ന്നി​ര​ട്ടി  ന​ഷ്ടപരി​ഹാ​രം ന​ൽ​കുമെന്ന് മ​ന്ത്രി

മാ​ന്നാ​ർ: ​പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ മൂ​ന്നി​ര​ട്ടി തു​ക ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​മെ​ന്ന് ധ​ന​കാ​ര്യ വ​കു​പ്പ്മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു.​മാ​ന്നാ​റി​ൽ നി​ർ​മ്മി​ക്കു​ന്ന സ​ബ് ട്രഷ​റി കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.​

ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ സ​യ​മ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​കേ​ര​ള​ത്തി​ൽ അ​ഴി​മ​തി ഇ​ല്ലാ​ത്ത വ​കു​പ്പാ​ണ് ട്ര​ഷ​റി​യെ​ന്നും ഇ​ൻ​ഡ്യി​ൽ ട്ര​ഷ​റി സേ​വിം​ഗ് ബാ​ങ്ക് അ​കൗ​ണ്ട് ഉ​ള്ള ഏ​ക സം​സ്ഥാ​ന കേ​ര​ള​മാ​ണെ​ന്നും അ​ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.​

സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ര​ഘു​പ3​സാ​ദ്,എ​ൻ.​സു​ധാ​മ​ണി,ഈ​പ്പ​ൻ കു​ര്യ​ൻ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ജി ചെ​റി​യാ​ൻ,ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ,ഷൈ​നാ ന​വാ​സ്,മു​ഹ​മ്മ​ദ് അ​ജി,പ്രൊ​ഫ.​പി.​ഡി.​ശ​ശി​ധ​ര​ൻ,മാ​ന്നാ​ർ അ​ബ്ദു​ൾ​ല​ത്തീ​ഫ്,കെ.​എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts