ബൈ​ക്കി​ൽ ക​റ​ങ്ങി ക​ഞ്ചാ​വ് വിൽപ്പന നടത്തിയ യു​വാ​വ് അ​റ​സ്റ്റി​ൽ;  കൂ​ട്ടാ​ളി​ക​ളെ​പ്പ​റ്റി വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചെ​ന്ന് പോലീസ്

കാ​ട്ടാ​ക്ക​ട : ബൈ​ക്കി​ൽ ക​റ​ങ്ങി സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ.
വാ​ഴി​ച്ച​ൽ കൈ​വ​ൻ​ത​ട​ത്തി​ൽ കു​ഴി​ക്കു​ത്തി​യാ​നി​ൽ വീ​ട്ടി​ൽ ജി​ബി​ൻ ജോ​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 1.110 കി​ലോ​ഗ്രാം ക​ഞ്ചാ​വും ക​ട​ത്താ​നു​പ​യോ​ഗി​ക്കു​ന്ന ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു.

യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥിക​ൾ​ക്കും ക​ഞ്ചാ​വെ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ്. കാ​ട്ടാ​ക്ക​ട എ​ക്‌​സൈ​സ് ബി.​ആ​ർ. സ്വ​രൂ​പും സം​ഘ​വും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.ജി​ബി​ന്‍റെ കൂ​ട്ടാ​ളി​ക​ളെ​പ്പ​റ്റി വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചെ​ന്നും ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മ​ന്നും എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​റി​യി​ച്ചു.

റെ​യ്ഡി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സാം​ജോ​ൺ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി. ​ഗി​രീ​ഷ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മ്മാ​രാ​യ ടി. ​വി​നോ​ദ്, ആ​ർ. ഹ​ർ​ഷ​കു​മാ​ർ, കെ.​ആ​ർ. ര​ജി​ത്ത്, ജെ. ​സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts