റാഞ്ചി: പാന്പുകടിയേറ്റ കുട്ടികളെ മന്ത്രവാദിയുടെ അടുത്തു ചികിത്സയ്ക്കെത്തിച്ച സംഭവത്തിൽ മൂന്നു കുട്ടികൾക്കു ദാരുണാന്ത്യം.
പതിനഞ്ചും ആൺകുട്ടിയും എട്ടും ഒന്‍പതും വയസുള്ള കുട്ടികളാണു മരിച്ചത്. ജാർഖണ്ഡ് ഗർവാ ജില്ലയിലെ ചിനിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാപ്കലി ഗ്രാമത്തിലാണു സംഭവം.
കാട്ടാനയുടെ ആക്രമണം ഭയന്നു വീടിന്റെ നിലത്തുകിടന്നുറങ്ങിയ കുട്ടികൾക്കു പാമ്പു കടിയേറ്റത്. പാമ്പു കടിയേറ്റതിനെത്തുടർന്നു കുട്ടികളെ സമീപത്തെ മന്ത്രവാദിയുടെ അടുക്കലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെവച്ചു രണ്ടുകുട്ടികൾ മരിച്ചു.
മൂന്നാമത്തെ കുട്ടിയെ ചികിത്സയ്ക്കായി മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.
കാട്ടാന ആക്രമണം രൂക്ഷമായ മേഖലയാണ് ചാപ്കലി ഗ്രാമം. ആക്രമണം ഭയന്ന് ഗ്രാമീണർ സ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂരയിലും ഗ്രാമത്തിലെ ഏതെങ്കിലുമൊരു സ്ഥലത്തു കൂട്ടമായുമാണ് ഉറങ്ങുന്നത്.