കണ്‍മുമ്പില്‍ ജീവനായി യുവാക്കള്‍ നിലവിളിച്ചപ്പോള്‍ പിന്നെ ഒന്നും ആലോചില്ല; നാണം നോക്കാതെ ഉടുത്തിരുന്ന സാരി അഴിച്ച് കൊടുത്തു രക്ഷിച്ചു ; ധീര വനിതകള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തിന്റെ ആദരം…

ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞു കൊടുത്ത് മുങ്ങിത്താഴാന്‍ പോയ രണ്ടു യുവാക്കളെ രക്ഷപ്പെടുത്തിയ മൂന്ന് വനിതകള്‍ രാജ്യത്താകെ ചര്‍ച്ചയായിരുന്നു. ഇന്നലെ സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനം അവരെ ആദരിച്ചു.

പൊതു സ്ഥലത്ത് ഒരിക്കലും സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത കാഴ്ചയാണ് തമിഴ്നാട്ടിലെ ഗ്രാമത്തില്‍ കണ്ടത്. പലരും കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുമ്പോഴാണ് മറ്റൊന്നും നോക്കാതെ സ്വന്തം ഉടുതുണി ഊരി നല്‍കി വനിതകള്‍ യുവാക്കളെ രക്ഷപ്പെടുത്തിയത്. സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നീ യുവതികളെ കല്‍പന ചൗള പുരസ്‌കാരം നല്‍കിയാണ് സര്‍ക്കാര്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആദരിച്ചത്.

തമിഴ്നാട് പേരമ്പല്ലൂര്‍ ജില്ലയിലായിരുന്നു സംഭവം. മുങ്ങിത്താഴുന്ന യുവാക്കള്‍ക്ക് ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞാണ് ഇവര്‍ രക്ഷകരായത്. ഈ രക്ഷപ്പെടുത്തല്‍ വലിയ വാര്‍ത്തയായതോടെ വലിയ ആദരവാണ് അവരെ തേടിയെത്തിയത്. അങ്ങനെ സ്വാതന്ത്ര്യ ദിനത്തില്‍ ആ മൂന്ന് വനിതകള്‍ രാജ്യത്ത് ചര്‍ച്ചയായി.

തമിഴ്നാട് പേരമ്പല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് കുളിക്കാനായി അണക്കെട്ടില്‍ എത്തിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴയാണ് പ്രദേശത്ത് പെയ്യുന്നത്. അതിനാല്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. വസ്ത്രം അലക്കിയശേഷം വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയ സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നിവരാണ് യുവാക്കളെ രക്ഷിച്ചത്.

കുളിക്കാനെത്തിയ യുവാക്കളുടെ പന്ത്രണ്ടംഗ സംഘത്തിലെ നാലുപേര്‍ കാല്‍വഴുതി അണക്കെട്ടില്‍ വീഴുകയായിരുന്നു. രക്ഷപ്പെടുത്താനാവാതെ എല്ലാവരും കാഴ്ചക്കാരായി നിന്നപ്പോള്‍ ആ മൂന്ന് സ്ത്രീകള്‍ രക്ഷാ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

മറ്റൊന്നും ചിന്തിക്കാതെ അവര്‍ ഉടുത്തിരുന്ന സാരി അഴിച്ച് യുവാക്കള്‍ക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നു. അടിവസ്ത്രത്തില്‍ നില്‍ക്കുന്ന നാണക്കേടൊന്നും വിലപ്പെട്ട ജീവനുകള്‍ക്ക് മുമ്പില്‍ അവരെ ഒട്ടും അലട്ടിയതേയില്ല. അവര്‍ എറിഞ്ഞ് കൊടുത്ത സാരി കച്ചിത്തുരുമ്പാക്കി യുവാക്കള്‍ കയറിപ്പിടിച്ചു.

യുവതികളും കൂടെയുള്ളവരും ചേര്‍ന്ന് സാരി വലിച്ച് കരയിലേക്കടുപ്പിച്ചപ്പോള്‍ രക്ഷപ്പെട്ടത് രണ്ട് യുവാക്കളാണ്. എന്നാല്‍ മറ്റ് രണ്ടു യുവാക്കള്‍ക്ക് ആ സാരിയിലേക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. അവര്‍ പരമാവധി ശ്രമിച്ചെങ്കിലും മുങ്ങിപ്പോകുകയായിരുന്നു.

പിന്നാലെ എത്തിയ ഫയര്‍ഫോഴ്സ് സംഘം ഈ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഈ വനിതകള്‍ മുന്നോട്ട് വന്നില്ലായിരുന്നെങ്കില്‍ നാല് പേരും മരിച്ചേനെ എന്നാണ് സംഭവത്തിന് സാക്ഷ്യം വഹിച്ചവര്‍ പറയുന്നത്. അതിനാല്‍ തന്നെയാണ് സംസ്ഥാനം ഇവരെ ആദരിച്ചതും.

Related posts

Leave a Comment